• HOME
  • »
  • NEWS
  • »
  • kerala
  • »
  • എറണാകുളത്ത് നിന്ന് റെയില്‍പാളത്തിലൂടെ നടന്ന് കോഴിക്കോട്ടെത്തി; രണ്ട് യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി

എറണാകുളത്ത് നിന്ന് റെയില്‍പാളത്തിലൂടെ നടന്ന് കോഴിക്കോട്ടെത്തി; രണ്ട് യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി

Two Men walk through Railway Line | കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇരുവരും എറണാകുളത്തുനിന്ന് യാത്രതിരിച്ചത്. അഞ്ചാമത്തെ ദിവസം കോഴിക്കോട്ടെത്തി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
കോഴിക്കോട്: ലോക്ക് ഡൗണിനെത്തുടര്‍ന്ന് ബസും ട്രെയിനും സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങളിലെ യാത്രയ്ക്കും കര്‍ശന നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിൽ എറണാകുളത്ത് നിന്ന് മലബാറിന്റെ അങ്ങേയറ്റത്തുള്ള കാസര്‍ക്കോട്ടേക്ക് രണ്ടു യുവാക്കൾ റെയിൽപ്പാതയിലൂടെ നടന്നു. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് നടന്ന ഇവർ വിയര്‍ത്തൊഴുകി അവശരായി ഫറോക്കിലെത്തിയപ്പോൾ പിടിയിലായി. ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ഫറോക്ക് പുത്തേക്കാട് റെയില്‍പാളത്തിലൂടെ ഞായറാഴ്ച്ച രാത്രിയില്‍ യുവാക്കള്‍ നടക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവാക്കളെ പിടികൂടുകയായിരുന്നു. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളായിരുന്നു രണ്ട് പേരും.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇരുവരും എറണാകുളത്തുനിന്ന് യാത്രതിരിച്ചത്. അഞ്ചാമത്തെ ദിവസം കോഴിക്കോട്ടെത്തി. ഇവരെ ക്വാറന്റയിനില്‍ പ്രവേശിപ്പിക്കുന്നതിനായി 108 ആംബുലന്‍സിന്റെ സഹായം തേടിയെങ്കിലും രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന് നാട്ടുകാരില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു.
You may also like:'എന്താ പെണ്ണിന് കുഴപ്പം' കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ; പിന്നാലെ മന്ത്രിയുടെ അഭിനന്ദനവും [NEWS]GOOD NEWS: തലയുയർത്തി കേരളം; ഇന്ത്യയിൽ ആദ്യം; സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ലോക വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം [NEWS]ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി [NEWS]
ഇരുവരെയും ക്വാറയിന്റില്‍ വിട്ടെന്ന് ഫറോക്ക് എസ് ഐ കൃഷ്ണന്‍ പറഞ്ഞു. കൂടാതെ റയില്‍പാളത്തിലൂടെ നടന്നതിന് രണ്ട് കോഴിക്കോട് സ്വദേശികള്‍ക്കെതിരെയും ഫറോക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
First published: