Karipur Air India Express Crash| അന്വേഷണത്തിനായി 30 അംഗ പൊലീസ് ടീമിനെ രൂപീകരിച്ചു
മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ് രൂപീകരിച്ചത്

News18 Malayalam
- News18 Malayalam
- Last Updated: August 9, 2020, 2:53 PM IST
മലപ്പുറം: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച് 18 പേര് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ് രൂപീകരിച്ചത്.
മലപ്പുറം ഡിവൈഎസ്പി ഹരിദാസന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തല്‍മണ്ണ എ.എസ്. പി ഹേമലത, ഇന്‍സ്പെക്ടര്‍മാരായ ഷിബു, കെ എം ബിജു, സുനീഷ് പി തങ്കച്ചന്, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമില്‍ അംഗങ്ങളാണ്.
ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച രാത്രി അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്. അതില്‍ രണ്ടുപേര്‍ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരായിരുന്നു.