നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Vyttila| വൈറ്റിലയിലെ കുരുക്ക് അഴിക്കാൻ നടപടി; ഞായറാഴ്ച മുതൽ‌ പുതിയ ഗതാഗത നിയന്ത്രണങ്ങൾ

  Vyttila| വൈറ്റിലയിലെ കുരുക്ക് അഴിക്കാൻ നടപടി; ഞായറാഴ്ച മുതൽ‌ പുതിയ ഗതാഗത നിയന്ത്രണങ്ങൾ

  ജംഗ്ഷനിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി. പാലാരിവട്ടം, പൊന്നുരുന്നി റോഡുകളില്‍നിന്ന് ജംഗ്ഷൻ കടന്നുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും.

  വൈറ്റില മേൽപാലം

  വൈറ്റില മേൽപാലം

  • Share this:
   കൊച്ചി: വൈറ്റില മേൽപ്പാലം (Vyttila Over Bridge) തുറന്നുകൊടിത്തിട്ടും ഗതാഗത കുരുക്കിന് പരിഹാരമാകാതെ വന്നതോടെ പുതിയ ഗതാഗത പരിഷ്കാരം നടപ്പാക്കാൻ പൊലീസ് (Police) നടപടി തുടങ്ങി. ഞായറാഴ്ച (ജനുവരി 16) മുതലാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുക. ജംഗ്ഷനിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി. പാലാരിവട്ടം, പൊന്നുരുന്നി റോഡുകളില്‍നിന്ന് ജംഗ്ഷൻ കടന്നുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും.

   പാലാരിവട്ടം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ജംഗ്ഷൻ കടക്കാനുള്ള പ്രതിസന്ധിയാണ് പ്രധാന പ്രശ്നമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതുകൊണ്ട് പാലാരിവട്ടത്തുനിന്ന് എറണാകുളത്തേക്ക് പോകാനുള്ള വാഹനങ്ങള്‍ മേല്‍പ്പാലം കയറി തൈക്കൂടത്തുപോയി യു ടേണ്‍ എടുത്ത് ഫ്രീ ലെഫ്റ്റ് ഉപയോഗിച്ച് പോകണം. ഇതിലൂടെ പന്ത്രണ്ട് മിനിറ്റെങ്കിലും സമയം ഇവര്‍ക്ക് ലാഭിക്കാനാകും. ഒരു കാരണവശാലും ജംഗ്ഷനില്‍ വലത്തേക്ക് തിരിയാന്‍ അനുവദിക്കില്ല.

   ഞായറാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ

   1 എൻ എച്ച് 66ലൂടെ പാലാരിവട്ടം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വൈറ്റില മേൽപാലത്തിലൂടെ യാത്ര ചെയ്ത് ഡെക്കാത്തലണിന് മുമ്പിലുള്ള യൂ ടേണിലൂടെ കടവന്ത്ര, എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കണം. ഈ വാഹനങ്ങൾ ജംഗ്ഷനിലൂടെ കടത്തിവിടില്ല. മേൽപ്പാലത്തിലൂടെ സഞ്ചരിച്ചാൽ വാഹനങ്ങൾ 3 മിനിറ്റ് കൊണ്ട് സഹോദരൻ അയ്യപ്പൻ റോഡിൽ എത്താം. 12 മിനിറ്റ് വരെ സമയം ഇതുവഴി ലാഭിക്കാനുമാകും.

   2. പൊന്നരുന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് സഹോദരൻ അയ്യപ്പൻ റോഡുവഴിയും തൃപ്പൂണിത്തുറ റോഡുവഴിയും ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കാവുന്നതാണ്. ഈ വാഹനങ്ങളും ജംഗ്ഷനിലൂടെ കടത്തിവിടില്ല.

   Also Read- KSRTC | കെഎസ്ആർടിസിയിൽ കുറഞ്ഞ ശമ്പളം 23000 രൂപ; പത്ത് വര്‍ഷത്തിനു ശേഷം ശമ്പള പരിഷ്ക്കരണം

   3 പൊന്നുരുന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് എറണാകുളം ഭാഗത്തേക്ക് പോകുന്നതിന് സുഭാഷ് ചന്ദ്രബോസ് റോഡ് ഉപയോഗിക്കാം. ഈ വാഹനങ്ങളും ജംഗ്ഷനിലൂടെ കടത്തി വിടില്ല.

   4 കണിയാമ്പുഴ റോഡിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കേണ്ട വാഹനങ്ങൾ വൈറ്റില മൊബിലിറ്റി ഹബ്ബ് റ‍ോഡ് വഴിയോ മെട്രോ സ്റ്റേഷൻ റോഡ് വഴിയോ പോകണം. ഈ വാഹനങ്ങളും ജംഗ്ഷനിലൂടെ കടത്തി വിടില്ല.

   Also Read- Explained | മനുഷ്യനിൽ പന്നിയുടെ ഹൃദയം മാറ്റിവെച്ചത് എങ്ങനെ? ഈ ശസ്ത്രക്രിയയുടെ പുരോഗതി ശാസ്ത്രലോകം സസൂക്ഷ്‌മം നിരീക്ഷിക്കുന്നത് എന്തുകൊണ്ട്?
   Published by:Rajesh V
   First published: