നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കാട്ടാന ചരിഞ്ഞ സംഭവം: മുഖ്യ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

    കാട്ടാന ചരിഞ്ഞ സംഭവം: മുഖ്യ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

    Death of Wild Elephant | ഒളിവിൽ പോയ മുഖ്യ പ്രതികൾക്കായി വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തിയിട്ടും പിടികൂടാനായില്ല

    News 18 Malayalam

    News 18 Malayalam

    • Share this:
    വായിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതികളായ തിരുവിഴാംകുന്ന് ഒതുക്കുംപറമ്പ് എസ്റ്റേറ്റ് ഉടമ അബ്ദുൾ കരീം, മകൻ റിയാസുദ്ദീൻ എന്നിവരെ പിടികൂടാനാവാത്ത സാഹചര്യത്തിൽ ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ തീരുമാനിച്ച് പൊലീസ്.

    കേസിലെ മൂന്നാം പ്രതിയായ ഇവരുടെ എസ്റ്റേറ്റിലെ  ടാപ്പിംഗ് തൊഴിലാളി വിൽസനെ ജൂൺ അഞ്ചിന് വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒളിവിൽ പോയ മുഖ്യ പ്രതികൾക്കായി വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തിയിട്ടും പിടികൂടാനായില്ല. ഇതിനിടെ ഇവർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും കിട്ടിയില്ലെങ്കിൽ കോടതിയിൽ കീഴടങ്ങുമെന്നും സൂചനകൾ ഉണ്ടായിരുന്നു.

    You may also like:പി കെ കുഞ്ഞനന്തന്റെ ഫോട്ടോ സ്റ്റാറ്റസാക്കി; ആദരാഞ്ജലിയും; പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമായി [NEWS]UAPA CASE| 'ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു'; അലനും താഹയ്ക്കുമെതിരെ ജയിൽ വകുപ്പ് [NEWS] COVID 19| ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു [NEWS]

    ഇതിന്റെ അടിസ്ഥാനത്തിൽ കീഴടങ്ങാൻ സാധ്യതയുള്ള മണ്ണാർക്കാട്, പട്ടാമ്പി കോടതികളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതുവരെയായിട്ടും പ്രതികൾ കീഴടങ്ങാനും തയ്യാറായിട്ടില്ല. മെയ് 27 നാണ്  തിരുവിഴാംകുന്ന് വെള്ളിയാർ പുഴയിൽ  കാട്ടാന ചരിയുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ്  ഉയർന്നിരുന്നത്. ഇതിനിടെ മുഖ്യപ്രതികൾ അവരുടെ എസ്റ്റേറ്റ് തൊഴിലാളിയെ ബലിയാടാക്കി രക്ഷപ്പെടാനുള്ള നീക്കമാണ് നടത്തുന്നതെന്നും ആരോപണമുയർന്നിരുന്നു.

    First published:
    )}