News18 MalayalamNews18 Malayalam
|
news18
Updated: March 3, 2020, 7:54 AM IST
koodathayi murder
- News18
- Last Updated:
March 3, 2020, 7:54 AM IST
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സ്ക്രീനിൽ പുനരാവിഷ്കരിക്കാൻ പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമണും സംഘവും തന്നെ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന വെബ് സീരിസ് ആയാകും കൂടത്തായി പ്രേക്ഷകർക്ക് മുന്നിലെത്തുക.
ഏറെ വിവാദങ്ങളും വാർത്തകളും സൃഷ്ടിച്ച കേസുകളിലെ അന്വേഷണ രീതികള്‍ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരിസുകളുടെ ഭാഗമായാണ് കൂടത്തായിയും എത്തുന്നത്. കേരള പൊലീസിന്റെ യൂടൂബ് ചാനൽ വഴി എല്ലാ ദിവസവും വൈകിട്ട് ആറിനാണ് സീരിസ് കാണാനാവുക. കൂടത്തായിയിൽ വർഷങ്ങൾ പഴക്കമുള്ള കൊലപാതകങ്ങളുടെ ചുരുൾ പൊലീസ് എങ്ങനെ അഴിച്ചു എന്നതാകും ആദ്യ രണ്ട് എപ്പിസോഡുകൾ.
Also Read-
കൂടത്തായി കൊലപാതക പരമ്പര: സിനിമക്കും സീരിയലുകള്‍ക്കും ഹൈക്കോടതിയുടെ സ്റ്റേ
വെബ് സീരിസിന്റെ തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം എല്ലാം പൊലീസുകാർ തന്നെയാണ്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ പൊലീസ് യുട്യൂബ് ചാനലും വെബ് സീരിസും ആരംഭിക്കുന്നത്. തിരുവനന്തപുരം കേരള പൊലീസ് മീഡിയ സെന്റർ ഡപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറിന്റെ മേൽനോട്ടത്തിലാണ് വെബ് സീരിസ് ഒരുങ്ങുന്നത്.
Also Read-
കണ്ടു രസിക്കാനല്ല കൂടത്തായി കൊലപാതകം; സിനിമയ്ക്കും സീരിയലിനുമെതിരേ കുടുംബം കോടതിയിൽ
കൂടത്തായിയിലെ കൊലപാതകങ്ങളെ അടിസ്ഥാനപ്പെടുത്തിയുളള സീരിയലുകൾക്കും സിനിമയ്ക്കും ഹൈക്കോടതി സ്റ്റേ നൽകിയിരുന്നു. മരണപ്പെട്ടവരുടെ കുടുംബം നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. ഒരു സ്വകാര്യ ചാനലിൽ പരമ്പര ആരംഭിച്ചിരുന്നുവെങ്കിലും കോടതി ഇടപെടലിനെ തുടർന്ന് അത് സംപ്രേഷണം അവസാനിപ്പിച്ചിരുന്നു. പിന്നാലെയാണ് കേസ് അന്വേഷണ സംഘം തന്നെ വെബ് സീരിസുമായെത്തുന്നത്.
Published by:
Asha Sulfiker
First published:
March 3, 2020, 7:54 AM IST