• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മതസ്പർദ്ധ വളർത്തുന്ന പോസ്റ്റിട്ടാൽ അകത്താകും

News18 Malayalam
Updated: October 18, 2018, 12:09 PM IST
മതസ്പർദ്ധ വളർത്തുന്ന പോസ്റ്റിട്ടാൽ അകത്താകും
  • Share this:
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റ് പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കാൻ ഡിജിപി നിർദ്ദേശം നൽകി. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം പ്രചരണം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചത്.

നിലയ്ക്കലിൽ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രാഷ്ട്രീയനേതാക്കളും പ്രതിഷേധക്കാരും രൂക്ഷമായ പരാമർശങ്ങൾ നടത്തിയിരുന്നു. മതപരമായി സ്പർദ്ധ വളർത്തുന്നതരത്തിലായിരുന്നു ഈ പരാമർശങ്ങൾ. ഇത് പിന്നീട് വാട്ട്സാപ്പ്, ഫേസ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.
First published: October 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...