• HOME
 • »
 • NEWS
 • »
 • kerala
 • »
 • Saji Cheriyan | മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസംഗ ദൃശ്യം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ്; കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം

Saji Cheriyan | മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസംഗ ദൃശ്യം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ്; കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം

മന്ത്രി സജി ചെറിയാൻ്റെ പ്രസംഗത്തിൽ ഭരണഘടനയെ അവഹേളിക്കുന്ന ഒന്നുമില്ലെന്നാണ് സി പി എം നിലപാട്. ഈയൊരു സാഹചര്യം മറികടന്ന് തിടുക്കത്തിൽ മന്ത്രിക്കെതിരെ പോലീസ് കേസെടുക്കാൻ ഇടയില്ല

മന്ത്രി സജി ചെറിയാൻ

മന്ത്രി സജി ചെറിയാൻ

 • Share this:
  തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിൽ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ്. നിയമോപദേശം കൂടി ലഭിച്ച ശേഷം കേസെടുക്കാമെന്ന നിലപാടിലാണ് പോലീസ്. ഡിജിപി, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ലഭിച്ച പരാതികൾ അന്വേഷണത്തിന് തിരുവല്ല ഡിവൈഎസ്പിക്കു കൈമാറി.

  മന്ത്രി സജി ചെറിയാൻ്റെ പ്രസംഗത്തിൽ ഭരണഘടനയെ അവഹേളിക്കുന്ന ഒന്നുമില്ലെന്നാണ് സി പി എം നിലപാട്. ഈയൊരു സാഹചര്യം മറികടന്ന് തിടുക്കത്തിൽ മന്ത്രിക്കെതിരെ പോലീസ് കേസെടുക്കാൻ ഇടയില്ല. പ്രസംഗത്തിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ ദൃശ്യങ്ങൾ ശാസ്ത്രിയ പരിശോധനയ്ക്ക് അയയ്ക്കും. ഇതിന് ശേഷമേ പരാതിയിൽ തുടർ നടപടികൾ ഉണ്ടാകൂ. മാത്രവുമല്ല നിയമോപദേശത്തിൻ്റെ കൂടി അടിസ്ഥാനത്തിലേ കേസെടുക്കേണ്ടതുണ്ടോ എന്ന കാര്യം ആലോചിക്കൂ. പ്രസംഗ സമയത്ത് വേദിയിലുണ്ടായിരുന്ന റാന്നി, തിരുവല്ല എംഎൽഎമാരുടേതടക്കം മൊഴി രേഖപ്പെടുത്തേണ്ടതുമുണ്ട്. ഇതിലും കാലതാമസം ഉണ്ടായേക്കും.

  മന്ത്രി സജി ചെറിയാനെതിരെ കോടതിയിലും ഹർജി എത്തി. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കണമെന്നാവശ്യം. കൊച്ചി സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജി മറ്റന്നാൾ പരിഗണിക്കും. ദേശീയ അപകീർത്തിപ്പെടുത്തൽ നിരോധനം ആക്ട് 1971 വകുപ്പ് രണ്ട് പ്രകാരമുള്ള കുറ്റം മന്ത്രിക്ക് മേൽ നിലനിൽക്കുമെന്ന് നിയമ കേന്ദ്രങ്ങളും വ്യക്തമാക്കുന്നു.

  കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത നേതാവാണ് കെ.കരുണാകരൻ: രമേശ് ചെന്നിത്തല

  മറ്റൊരു മുഖ്യമന്ത്രിമാർക്കും അവകാശപ്പെടാൻ കഴിയാത്ത ഭരണ നേട്ടങ്ങളുടെ ഉടമസ്ഥനായ കെ. കരുണാകരനെ ആധുനിക കേരളത്തിന്റെ ശില്‌പിയെന്ന് നമുക്ക് വിശേഷിപ്പിക്കാൻ കഴിയുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് പോയ അറുപത്തി ഒൻപതിലെ ഏറ്റവും ദുർബലമായ കാലഘട്ടത്തിൽ നിന്ന് കോൺഗ്രസിനെ കേരളത്തിലെ ഏറ്റവും കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനമാക്കിയതിന്റെ പിന്നിലുള്ള കെ. കരുണാകരന്റെ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വെറുമൊരു കോടതി പരാമർശത്തിന്റെ പേരിൽ പോലും രാജിവച്ച് മാതൃക കാട്ടിയ കെ. കരുണാകരനെപ്പോലെയുള്ളവർ ഭരണ രംഗത്തുണ്ടായിരുന്ന കേരളത്തിലാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഇടതുമുന്നണിയിലെ ഒരു മന്ത്രി തന്നെ ഭരണഘടനയേയും, ഭരണഘടനാശില്പിയേയും അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടും അദ്ദേഹത്തെ മന്ത്രിസഭയിൽ നില നിർത്തിയിരിക്കുന്നത്. ഇത് കേരളത്തിന് അപമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

  Also Read- Saji Cheriyan | സജി ചെറിയാൻ രാജിവെച്ചില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യുമെന്ന് ഉമ്മൻചാണ്ടി

  കെ. കരുണാകരന്റെ ജന്മദിനത്തോടനുബന്ധിച്ച് ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പ്രസ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്റ്റഡി സർക്കിൾ സംസ്ഥാന ചെയർമാൻ കെ. മുരളീധരൻ എം.പി. അധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം, ഗോശ്രീ പദ്ധതി തുടങ്ങി ഒട്ടെറെ ജനക്ഷേമ പദ്ധതികളുടെ വിജയ ശില്പിയായിരുന്നു കെ.കരുണാകരനെന്ന് കെ. മുരളിധരൻ അനുസ്മരിച്ചു. ഉമാ തോമസ് എം.എൽ.എ, ഡോ. ജോർജ് ഓണക്കൂർ, പാലോട് രവി, എൻ. പീതാംബരക്കുറപ്പ്, വട്ടിയൂർക്കാവ് രവി, കെ. മഹേശ്വരൻ നായർ എന്നിവർ പ്രസംഗിച്ചു. ബി.സുഭാഷ് സ്വാഗതവും, ബാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഉമാ തോമസ് എം.എൽ.എയേയും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂറിനെയും ആദരിച്ചു.
  Published by:Anuraj GR
  First published: