നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നിരത്തുകള്‍ റേസ് ട്രാക്കുകളല്ല'; സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും നടപടി; കേരള പൊലീസ്

  'നിരത്തുകള്‍ റേസ് ട്രാക്കുകളല്ല'; സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും നടപടി; കേരള പൊലീസ്

  മത്സരയോട്ടം ശ്രദ്ധയില്‍പ്പെട്ടാല്‍ 112 ല്‍ വിളിച്ചറിയിക്കാനും പൊലീസ് നിര്‍ദേശിച്ചു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: നിരത്തുകളില്‍ ബൈക്ക് റേസിങ്, സ്റ്റണ്ടിങ് എന്നിവ നടത്തി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റുചെയ്ത് വൈറലാകാന്‍ ശ്രമിക്കുന്നതാണ് ചിലരുടെ ഇഷ്ടവിനോദം. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കേരള പൊലീസ്. അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ വിഡിയോയും അഭ്യാസ പ്രകടനങ്ങളും സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ പ്രചരിപ്പിക്കുന്നത് പ്രധാനമായുള്ളത്.

   കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയില്‍ നടന്ന ബൈക്ക് അപകടത്തില്‍ മൂന്നു ജീവനുകള്‍ പൊലിയാന്‍ കാരണവും ഇത്തരത്തില്‍ വൈറലാകാന്‍ ശ്രമിച്ച ബൈക്ക് റേസ് ആണ്.

   Also Read-മെഴ്സിഡസ് ബെൻസ് ഇടിച്ച് മയിൽ ചത്തു; മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

   അമിതവേഗത്തില്‍ പാഞ്ഞെത്തുന്ന ഇവര്‍ മറ്റ് വാഹനങ്ങള്‍ക്ക് മുന്‍പിലും യാത്രക്കാരുടെ മുന്‍പിലും അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് പലപ്പോഴും അപകടമുണ്ടാകുന്നത്.

   Also Read-കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ച് കൊന്നശേഷം യുവാവ് ജീവനൊടുക്കി

   അതേസമയം പൊലീസോ ഗതാഗതവകുപ്പോ പിടിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താല്‍ അതിനെയും അംഗീകാരമായി കണ്ടു സ്റ്റാറ്റസും പോസ്റ്റും ഇടുന്നതും പതിവാണ്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ക്കു 'റീച്ച്' കിട്ടുന്നുവെന്നതാണ് പ്രത്യേകത.

   Also Read- പരപ്പനങ്ങാടിയിൽ വീട്ടമ്മയുടെ കൊലപാതകം; ഭര്‍ത്താവിന് ജീവപര്യന്തവും 75000 രൂപ പിഴയും

   ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നുണ്ട്. മത്സരയോട്ടം ശ്രദ്ധയില്‍പ്പെട്ടാല്‍ 112 ല്‍ വിളിച്ചറിയിക്കാനും പൊലീസ് നിര്‍ദേശിച്ചു.
   Published by:Jayesh Krishnan
   First published:
   )}