HOME » NEWS » Kerala » POLICE TURNS A BLIND EYE TO ACCIDENT

വാഹനമിടിച്ച് റോഡിൽ കിടന്നയാളെ തിരിഞ്ഞ് നോക്കാതെ പൊലീസ്; ചികിത്സ വൈകി ആൾ മരിച്ചു

തൃശ്ശൂർ എആർ ക്യാംപിലെ ഉദ്യോഗസ്ഥരാണ് ക്രൂരമായ നിലപാട് സ്വീകരിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

news18
Updated: July 3, 2019, 12:15 PM IST
വാഹനമിടിച്ച് റോഡിൽ കിടന്നയാളെ തിരിഞ്ഞ് നോക്കാതെ പൊലീസ്; ചികിത്സ വൈകി ആൾ മരിച്ചു
പ്രതീകാത്മ ചിത്രം
  • News18
  • Last Updated: July 3, 2019, 12:15 PM IST
  • Share this:
കോട്ടയം: അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നയാളെ ആശുപത്രിയിലെത്തിക്കാതെ പൊലീസുകാരുടെ ക്രൂരത. യഥാസമയം ആശുപത്രിയിലെത്തിക്കാത്തതിനാൽ ചികിത്സ വൈകി ആള്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശി റോണി ജോയുടെ ജീവനാണ് പൊലീസിന്റെ നിരുത്തരവാദിത്ത സമീപനത്തെ തുടർന്ന് റോഡിൽ പൊലീഞ്ഞത്. തൃശ്ശൂർ എആർ ക്യാംപിലെ ഉദ്യോഗസ്ഥരാണ് ക്രൂരമായ നിലപാട് സ്വീകരിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Also Read-ഉത്തരവ് അനുസരിച്ചില്ല; തൊഴിലാളിയെ കടലിൽ മുക്കിക്കൊന്ന മാനേജർക്ക് 10 വർഷം തടവ്

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കുറവിലങ്ങാട് കുര്യം സ്വദേശികളായ ഫിലിപ്പ് ജോക്കുട്ടിയും മകൻ റോണി ജോയും സഞ്ചരിച്ച സ്കൂട്ടർ എആർ ക്യാപിൽ നിന്നുള്ള പിക്കപ് വാനുമായി ഇടിച്ച് അപകടമുണ്ടായത്. തൊട്ടു പിന്നാലെ തന്നെ എ ആര്‍ ക്യാമ്പില്‍ നിന്നു വിരമിച്ച എസ് ഐയെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു പൊലീസ് വാഹനവും ആ വഴിയെത്തി. പരിക്കേറ്റ് കിടന്ന റോണി ജോയിയെ വാഹനത്തിലേക്ക് കയറ്റാൻ നാട്ടുകാർ തുനിഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല. മറ്റുവാഹനങ്ങള്‍ തേടിയെങ്കിലും ലഭിച്ചതുമില്ല.. ഇരുപത് മിനിറ്റോളം നീണ്ട തർക്കത്തിനൊടുവിൽ റോണിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു.

Also Read-Also Read-കൂടെ താമസിച്ച യുവാവ് കുളിക്കുന്നത് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു; മുപ്പതുകാരന് ആറ് മാസം തടവ്

പരിക്കേറ്റയാളെ അകത്ത് കയറ്റാതിരിക്കാൻ ജീപ്പ് അകത്തു നിന്ന് അടച്ചതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്.റോണിയുടെ പിതാവ് ഫിലിപ്പ് ജോക്കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലാണ് ഫിലിപ്പിനെ ആശുപത്രിയിലെത്തിച്ചത്.

First published: July 3, 2019, 12:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories