• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ചത് പരാതിപ്പെട്ട പെൺകുട്ടിയുടെ ശരീരം പരിശോധിക്കണമെന്നു പൊലീസ്

ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ചത് പരാതിപ്പെട്ട പെൺകുട്ടിയുടെ ശരീരം പരിശോധിക്കണമെന്നു പൊലീസ്

ഒമ്പതു മാസമായി പെൺകുട്ടിയും പിതാവും പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
കോഴിക്കോട്: ഫോണിലേക്ക് അശ്ലീല ദൃശ്യം അയച്ചയാള്‍ക്കെതിരെ പരാതി നല്‍കാനെത്തിയ പെൺകുട്ടിയുടെ ശരീരം പരിശോധിക്കണമെന്ന ആവശ്യവുമായി പൊലീസ്. ഒമ്പതു മാസമായി പെൺകുട്ടിയും പിതാവും പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്. പൊലീസ് പരിശോധനയ്ക്ക് വാങ്ങിയ ഐ ഫോണ്‍ ഇതുവരെ തിരിച്ചുകൊടുത്തിട്ടുമില്ല,

ഫോണിലേക്ക് ആരോ അശ്ലീല വീഡിയോ അയച്ചതിന് പരാതിക്കാരിയുടെ ശരീര പരിശോധന നടത്തണമെന്ന ആവശ്യം പൊലീസ് മുന്നോട്ടു വയ്ക്കുന്നത്. കേസെടുത്തില്ലെങ്കിലും ബാങ്ക് വായ്പയെടുത്ത വാങ്ങിയ ഐ ഫോണെങ്കിലും തിരികെ കിട്ടിയാൽ മതിയെന്നാണ് ഇപ്പോൾ അച്ഛന്‍റെയും മകളുടെയും ആവശ്യം.

Also Read-ബൈക്ക് തടഞ്ഞുനിർത്തി താക്കോലൂരി യുവാവിന്‍റെ PSC പരീക്ഷ മുടക്കിയ പൊലീസുകാരന് സസ്പെൻഷൻ

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല, കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ നാടക–ചലച്ചിത്ര പ്രവർത്തകന്റെ മകളാണു പരാതി നൽകിയത്.
Published by:Jayesh Krishnan
First published: