ഒളിക്യാമറാ വിവാദം: എം കെ രാഘവനെതിരെ കേസെടുക്കണമെന്ന് പൊലീസ്; DGP നിയമോപദേശം തേടി
പ്രാഥമിക പരിശോധനയില്‍ ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വ്യക്തമായി
news18
Updated: April 19, 2019, 9:24 PM IST

എം.കെ രാഘവൻ
- News18
- Last Updated: April 19, 2019, 9:24 PM IST
കോഴിക്കോട്: ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവനെതിരെ കേസെടുക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഡി ജി പി ലോക്നാഥ് ബെഹ്റ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തണമെങ്കില്‍ കേസെടുക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
അമേഠിയിൽ ന്യായ് ബാനറുകൾ; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് എം കെ രാഘവനെതിരായ ഒളിക്യമാറാ വിവാദത്തില്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കേസെടുക്കണമെന്ന റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വ്യക്തമായി. എന്നാല്‍ ആധികാരികത തെളിയിക്കണമെങ്കില്‍ ശാസ്ത്രീയ പരിശോധന വേണം. ഇതിനായി കേസെടുക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് എസിപി പി വാഹിദ് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ ജി എം ആര് അജിത്കുമാറാണ് ഡിജിപി ലോക്നാഥ് ബെഹ്റക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
കേസെടുക്കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. പ്രചരണ രംഗത്ത് ഒളിക്യാമാറാ വിവാദം ചര്‍ച്ചയായിരിക്കെയാണ് നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നത്.
അമേഠിയിൽ ന്യായ് ബാനറുകൾ; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കേസെടുക്കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. പ്രചരണ രംഗത്ത് ഒളിക്യാമാറാ വിവാദം ചര്‍ച്ചയായിരിക്കെയാണ് നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നത്.
- 2019 Loksabha Election
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- bjp
- congress
- contest to loksabha
- cpm
- Kozhikode S11p05
- kozhikode-s11p05
- ldf
- loksabha battle
- loksabha eclection 2019
- loksabha election election 2019
- loksabha poll
- loksabha poll 2019
- m k raghavan
- M.K. Raghavan sting operation
- ആം ആദ്മി പാർട്ടി
- കോൺഗ്രസ്
- ഗുജറാത്ത്
- ലോക്സഭ തെരഞ്ഞെടുപ്പ്
- ലോക്സഭ തെരഞ്ഞെടുപ്പ് 2019
- ലോക്സഭാ തെരഞ്ഞെടുപ്പ്
- ലോക്സഭാ തെരഞ്ഞെടുപ്പ് 2019