• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | കുഴഞ്ഞുവീണ് മരിച്ച യുവാവിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയത് രണ്ടു ഭാര്യമാരും സഹോദരിമാരും; വെട്ടിലായി പൊലീസ്

Death | കുഴഞ്ഞുവീണ് മരിച്ച യുവാവിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയത് രണ്ടു ഭാര്യമാരും സഹോദരിമാരും; വെട്ടിലായി പൊലീസ്

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കിണറിൽനിന്ന് വെള്ളം കോരി കുളിക്കുന്നതിനിടെയാണ് ജയൻ കുഴഞ്ഞുവീണത്

jayan-death

jayan-death

  • Share this:
    ഇടുക്കി: കുഴഞ്ഞുവീണ് മരിച്ച യുവാവിന്‍റെ മൃതദേഹത്തെ ചൊല്ലിയുള്ള തർക്കം പൊലീസിനെയും (Kerala Police) അധികൃതരെയും വെട്ടിലാക്കി. ഇടുക്കി (Idukki) വെള്ളത്തൂവൽ സൌത്ത് കത്തിപ്പാറ ലതാവിലാസത്തിൽ ജയന്‍റെ(43) മരണത്തെ തുടർന്നുള്ള സംഭവവികാസങ്ങളാണ് വിവാദമായത്. ജയന്‍റെ മരണത്തിന് പിന്നാലെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യപ്പെട്ട് രണ്ട് ഭാര്യമാരും സഹോദരിമാരും രംഗത്തെത്തിയതാണ് പൊലീസിനെ കുഴക്കിയത്.

    ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ജയൻ കുഴഞ്ഞുവീണത്. കിണറിൽനിന്ന് വെള്ളം കോരി കുളിക്കുന്നതിനിടെയാണ് ജയൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹത്തിന്‍റെ മൂക്കിൽനിന്ന് രക്തം വന്നതോടെ മരണത്തിൽ സംശയമുണ്ടെന്ന് സഹോദരിമാരായ ലതയും രജനിയും പൊലീസിനെ അറിയിച്ചു.

    ഇതേത്തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന ഘട്ടമെത്തിയപ്പോഴാണ് തർക്കം തുടങ്ങിയത്. കൊല്ലം സ്വദേശി സുമയെയും തിരുവനന്തപുരം സ്വദേശി പ്രേമയെയുമാണ് ജയൻ വിവാഹം കഴിച്ചത്. പ്രേമയെയാണ് ജയൻ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അതിനിടെ പ്രേമയുമായി അകന്നു കഴിയുമ്പോഴാണ് സുമയെ വിവാഹം കഴിക്കുന്നത്.

    തിരുവനന്തപുരത്ത് താമസിക്കുന്ന പ്രേമ മരണവിവരം അറിഞ്ഞ് പൊലീസുമായി ബന്ധപ്പെടുകയും മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ മൃതദേഹം പ്രേമയ്ക്ക് വിട്ടുനൽകാനാകില്ലെന്ന നിലപാടിലായിരുന്നു സുമയും മറ്റുള്ളവരും. മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി സഹോദരിമാരും രംഗത്തെത്തിയതോടെ പൊലീസ് ശരിക്കും വെട്ടിലാകുകയായിരുന്നു.

    Also Read- Thodupuzha Murder | വീട് പൂട്ടി, ടാങ്കിലെ വെള്ളം തുറന്നുവിട്ടു; മകനെയും കുടുംബത്തെയും ഹമീദ് കൊന്നത് രക്ഷപെടാനുള്ള പഴുതുകളെല്ലാം അടച്ച്

    ഇതോടെ മൃതദേഹം വീണ്ടും മോർച്ചറിയിലേക്ക് മാറ്റി. ഭാര്യമാരും സഹോദരിമാരും തമ്മിലുള്ള തർക്കം പരിഹരിച്ചശേഷം മൃതദേഹം വിട്ടുനൽകാമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ജയന്‍റെ കുടുംബത്തിലെ മുതിർന്നവരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ മൃതദേഹം പ്രേമയ്ക്ക് വിട്ടുനൽകാൻ ധാരണയായി. സുമയും മറ്റുള്ളവരും പ്രതിഷേധിച്ചെങ്കിലും തീരുമാനത്തിൽ പൊലീസ് ഉറച്ചുനിന്നു. ഒടുവിൽ വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ മൃതദേഹം പ്രേമയ്ക്ക് വിട്ടുനൽകി. ഇതോടെയാണ് അനിശ്ചിതത്വം ഒഴിവായത്.

    Summary- A dispute over the body of a young man who collapsed and died has cut off the Kerala Police and the authorities. Idukki: The incident following the death of Jayan (43) at Lathavilasam, South Kathipara, Idukki was controversial. After Jayan's death, police were disturbed when two wives and sisters came to the scene demanding that the body be released.
    Published by:Anuraj GR
    First published: