ചോദ്യം ചെയ്യലിന് ഹാജരാകാത്തതില്‍ പിസി ജോര്‍ജിനെതിരെ (PC George) കോടതിയെ സമീപിക്കേണ്ടെന്ന് പോലീസ് തീരുമാനം.നടപടി ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പിസി ജോര്‍ജിന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയക്കും..
മതവിദ്വേഷ പ്രസംഗക്കേസിലെ ജാമ്യ ഉപാധികളുടെ ലംഘനം ചൂണ്ടിക്കാട്ടി പി സി ജോര്‍ജിനെതിരെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പൊലീസിന്റെ തീരുമാനം.. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന് അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്‍ട്ട് എ സി നല്‍കിയിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്ന വാദം നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് എ ജിയുടെ ഓഫീസില്‍ നിന്നുണ്ടായത്.. ജയിലില്‍ നിന്നിറങ്ങിയ ഉടനെ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന കാര്യം പിസി വ്യക്തമാക്കിയിരുന്നു.. ഇതിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്.. അതിനാല്‍ ജാമ്യ ഉപാധി ലംഘന വാദം നിലനില്‍ക്കില്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
Also Read- 'BJP മുന്നണിയിൽ കയറുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല; ഇപ്പോൾ സഹകരിക്കാൻ കൊള്ളാവുന്നവർ BJP മാത്രം'
അതേസമയം തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി സി ജോര്‍ജിന് നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഹാജരാകണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ താന്‍ തൃക്കാക്കരയില്‍ പ്രചാരണത്തിന് പോകുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായിതിനാലും ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലക്കും തൃക്കാക്കരയില്‍ പോകേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ഹാജരാകാന്‍ ആകില്ലെന്നും ചൂണ്ടിക്കാട്ടി പി.സി.ജോര്‍ജ് പോലീസിന് മറുപടി നല്‍കിയിരുന്നു.
Also Read- 'പിണറായിക്ക് താങ്കളും നികൃഷ്ട ജീവിയാണ്'; യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് അത് ചിന്തിക്കണം:' പി.സി. ജോർജ്
തൃക്കാക്കരയില്‍ പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനകളിലും ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന് പോലീസ് പരിശോധിച്ചിരുന്നു. കൊച്ചിയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന് ഇതിനോടകം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.
ജാമ്യം ലഭിച്ചതിന് പിന്നാലെ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിസി ജോര്‍ജ് സജീവമായി പങ്കെടുത്തിരുന്നു.
അതേസമയം , ബിജെപി മുന്നണിയിൽ (BJP Alliance) കയറുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും ഇപ്പോൾ സഹകരിക്കാൻ കൊള്ളാവുന്നവർ ബിജെപി മാത്രമാണെന്നും പി സി ജോർജ് പറഞ്ഞു. അനന്തപുരി ഹിന്ദു മത സമ്മേളനത്തിലും വെണ്ണല ക്ഷേത്രത്തിലും നടത്തിയ പ്രസംഗങ്ങളിൽ മതവിദ്വേഷം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് പി സി ജോർജിനെതിരെ കേസെടുത്തിരുന്നു. ഇതിൽ കോടതിയിൽനിന്നും ജാമ്യം ലഭിച്ചതിനു പിന്നാലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രചരണത്തിനും ജോർജ് പോയി. ഈ വിഷയത്തിലാണ് തന്റെ വിശദീകരണവുമായി പിസി ജോർജ് വീണ്ടും രംഗത്ത് വന്നത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.