തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഖിലിന്റെ മൊഴിയെടുക്കാന്‍ ഡോക്ടര്‍മാരോട് അനുമതി തേടാനും അന്വേഷണസംഘം തീരുമാനിച്ചു. അതേസമയം, കേസിലെ മുഖ്യപ്രതികളായ മൂന്നുപേര്‍ ഇന്ന് കീഴടങ്ങിയേക്കും.
അഖിലിനെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് ഇന്ന് അപേക്ഷ നല്‍കുക. ശിവരഞ്ജിത്ത്, നസീം, അദ്വൈത്, ആദില്‍, ആരോമല്‍, ഇജാബ് എന്നിവര്‍ക്കായാണ് കസ്റ്റഡി അപേക്ഷ. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ ലഭിച്ചത് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനത്തിന്റെ കോക്പീറ്റിൽ മദ്യപിച്ച് കയറിക്കൂടി; പൈലറ്റിനെ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തുഇക്കാര്യത്തില് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുക്കും. കോളജിലെ എസ് എഫ് ഐ നേതാക്കളില്‍ പലരും ഉത്തരക്കടലാസുകള്‍ ഉപയോഗിച്ച് പരീക്ഷാ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അഖില്‍ ചന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ് ഇന്ന് അനുമതി തേടും. കഴിഞ്ഞദിവസം അനുവാദം ചോദിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച എട്ടുപേരില്‍ പിടികൂടാനുള്ള മൂന്നുപേര്‍ ഇന്ന് കീഴടങ്ങുമെന്നാണ് സൂചന.
കൃത്യത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കെതിരെ മൊഴി ലഭിച്ചതോടെ പ്രതിപ്പട്ടികയില്‍ അവരെ ഉള്‍പ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.