• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദുരിതബാധിതര്‍ക്ക് ബന്ധുക്കളുമായി സംസാരിക്കാൻ പൊലീസ് വയര്‍ലെസ് സെറ്റ്

ദുരിതബാധിതര്‍ക്ക് ബന്ധുക്കളുമായി സംസാരിക്കാൻ പൊലീസ് വയര്‍ലെസ് സെറ്റ്

വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ബദൽ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ  ഐ.ജിക്കും ടെലികമ്മ്യൂണിക്കേഷന്‍ എസ്.പിക്കും ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. 

പ്രതീകാത്മക ചിത്രം.

പ്രതീകാത്മക ചിത്രം.

  • Last Updated :
  • Share this:
    തിരുവനന്തപുരം:  പ്രളയത്തില്‍ വാര്‍ത്താവിനിമയ ബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പൊലീസ് വയര്‍ലെസ് സംവിധാനം ദുരിതബാധിതര്‍ക്ക് തുണയാകും.  ഉയര്‍ന്ന പ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും ഒറ്റപ്പെട്ട് പോയവര്‍ക്ക് അടുത്ത ബന്ധുക്കളോട് സംസാരിക്കാന്‍ പൊലീസിന്റെ വയര്‍ലെസ് സെറ്റ് ഉപയോഗിക്കാം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.

    വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ അടിയന്തിരമായി കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ  ഐ.ജിക്കും ടെലികമ്മ്യൂണിക്കേഷന്‍ എസ്.പിക്കും നിര്‍ദ്ദേശം നല്‍കി.  ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും.

    റോഡ് തടസങ്ങളും മരം വീണു കിടക്കുന്നത് നീക്കം ചെയ്യുന്നതിന് അടിയന്തര പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.  നിര്‍മ്മാണ മേഖലകളില്‍ നിന്ന് ഉള്‍പ്പെടെ ജെ.സി.ബിയും മറ്റു യന്ത്രങ്ങളും ലഭ്യമാക്കി ഇത്തരം തടസങ്ങള്‍ നീക്കുന്നതിന് പൊലീസ് എല്ലാ സഹായവും നല്‍കും.

    മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പൂര്‍ണ്ണസഹകരണം ഉറപ്പാക്കുന്നതിന് കടലോര ജാഗ്രതാസമിതികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി വാർത്താക്കുറിപ്പിൽ അറിയിച്ചു.

    Also Read കവളപ്പാറയില്‍ കാണാതായത് 41 പേരെ; രക്ഷാപ്രവർത്തനം നാളെ പുനരാരംഭിക്കും

    First published: