• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സെക്യൂരിറ്റി ജീവനക്കാരനെ യുവതി മർദിച്ച സംഭവം: സ്ത്രീ വിരുദ്ധ പരാമർശമുള്ള വീഡിയോയുമായി പൊലീസ്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾക്കൊപ്പം മമ്മൂട്ടി ചിത്രം ദി കിംഗിലെ സംഭാഷണം ചേർത്താണ് പേജിൽ പങ്കുവെച്ചിരിക്കുന്നത്.

news18-malayalam
Updated: October 6, 2019, 8:55 AM IST
സെക്യൂരിറ്റി ജീവനക്കാരനെ യുവതി മർദിച്ച സംഭവം: സ്ത്രീ വിരുദ്ധ പരാമർശമുള്ള വീഡിയോയുമായി പൊലീസ്
woman beat security guard
  • Share this:
ആലുവ: ടുവീലർ മാറ്റി വക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ സ്കൂട്ടറിലെത്തിയ യുവതി കൈയ്യേറ്റം ചെയ്ത സംഭവത്തിൽ സ്ത്രീ വിരുദ്ധ വീഡിയോയുമായി പൊലീസ്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സ്ത്രീവിരുദ്ധ പരാമർശമുള്ളത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾക്കൊപ്പം മമ്മൂട്ടി ചിത്രം ദി കിംഗിലെ സംഭാഷണം ചേർത്താണ് പേജിൽ പങ്കുവെച്ചിരിക്കുന്നത്. മാഡത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

also read:ടൂവീലർ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടതിന് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവം; യുവതി കസ്റ്റഡിയിൽ

മേലിരൊരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെയീ കൈയ്യ്. അതെനിക്കറിയാഞ്ഞിട്ടല്ല- എന്ന മമ്മൂട്ടിയുടെ  ഡയലോഗിനൊപ്പമാണ് സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വീഡിയോയിൽ കുറിച്ചിരിക്കുന്നു.

ചൊവ്വാഴ്ചയാണ് ആലുവ സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനെ യുവതി കൈയ്യേറ്റം ചെയ്തത്.
യുവതി എത്തിയ സ്കൂട്ടർ കാർ പാർക്കിങ്ങിൽ നിന്ന് മാറ്റി വക്കാൻ സെക്യൂരിറ്റി ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നു.

Loading...

ഇതിൽ ക്ഷുഭിതയായി ആശുപത്രിയിലേക്ക് പോയ യുവതി തിരിച്ചെത്തിയപ്പോൾ സ്കൂട്ടർ മാറ്റി വച്ചതറിഞ്ഞ് അക്രമസക്തയാകുകയായിരുന്നു. പാർക്കിങ്ങിൽ നിന്ന് തിരിച്ചെടുത്ത് കൊടുത്ത വാഹനത്തിന്റെ സ്റ്റാന്റ് ഉരഞ്ഞെന്ന് പറഞ്ഞ് അസഭ്യ വർഷവുമായി യുവതി സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിക്കുകയായിരുന്നു.
First published: October 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...