നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ഡ്യൂട്ടിക്കിടെ മർദനമേറ്റ പോലീസുകാരൻ അജീഷ് ആശുപത്രിവിട്ടു

  കോവിഡ് ഡ്യൂട്ടിക്കിടെ മർദനമേറ്റ പോലീസുകാരൻ അജീഷ് ആശുപത്രിവിട്ടു

   ജൂൺ ഒന്നാം തീയതിയാണ് ഇടുക്കി മറയൂരിൽ മാസ്ക് വയ്ക്കാത്ത യുവാവിന്റെ നടപടി പോലീസുകാർ ചോദ്യം ചെയ്തതിന് അജീഷ് പോളിന് മർദ്ദനമേറ്റത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കൊച്ചി: കോവിഡ് ഡ്യൂട്ടിക്കിടെ യുവാവിന്റെ മർദനമേറ്റ പോലീസുകാരൻ അജീഷ് പോൾ ആശുപത്രിവിട്ടു. 24 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആണ് അജീഷിനെ ആലുവയിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. അജീഷിന് ഇപ്പോൾ ചെറിയതായി കാര്യങ്ങൾ മനസ്സിലാക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. ആറുമാസത്തെ ചികിത്സ എങ്കിലും അജീഷിനു വേണ്ടിവരും.

  തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഡോക്ടർമാർക്കും പ്രതിസന്ധിഘട്ടത്തിൽ തനിക്കൊപ്പം നിന്ന  സഹപ്രവർത്തകർക്കും പോലീസ് അസോസിയേഷൻ ഭാരവാഹികൾക്കും അജീഷ് നന്ദി പറഞ്ഞു. ചികിത്സാസഹായം ഏറ്റെടുത്ത് സർക്കാരിനുള്ള നന്ദിയും അദ്ദേഹം പറഞ്ഞു.  വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ് ആശുപത്രിയിലെത്തി അജീഷിനെ നേരിൽ കണ്ടു.

  ജൂൺ ഒന്നാം തീയതിയാണ് ഇടുക്കി മറയൂരിൽ മാസ്ക് വയ്ക്കാത്ത യുവാവിന്റെ നടപടി പോലീസുകാർ ചോദ്യം ചെയ്തത്. ഇതിൽ പ്രകോപിതനായ കോവിൽകടവ് സ്വദേശി സുലൈമാൻ ഇവരെ മർദ്ദിക്കുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തി  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനെ തുടർന്നാണ് ആലുവയിലെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  അജീഷിന് സംസാരശേഷിയും വലതുകാലിലെയും കൈയുടെയും ചലനശേഷി പൂർണമായും നഷ്ടമായിരുന്നു. അജീഷിനെ ജീവൻ നില നിർത്തുക എന്നതായിരുന്നു ഡോക്ടർമാരുടെ ആദ്യ വെല്ലുവിളി. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷമാണ് അജീഷിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ആക്രമണത്തെ തുടർന്ന് മുകേഷിന്റെ തലയോട്ടി തകർന്ന് തലച്ചോറിൽ രക്തം കട്ട പിടിക്കുകയും ആ ഭാഗത്ത് ഗുരുതരമായ പരിക്ക് സംഭവിക്കുകയും ചെയ്തിരുന്നു.

  Also read- മറയൂരിൽ ആക്രമിക്കപ്പെട്ട പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

  തലച്ചോറിന് ഇടത് ഭാഗത്ത് സംസാരശേഷി നിയന്ത്രിക്കുന്ന സ്പീഡ് സെന്റർ സ്ഥിതിചെയ്യുന്ന ഭാഗത്ത് കനത്ത പ്രഹരം ഏറ്റത് ആരോഗ്യനില മൂർച്ഛിക്കാൻ കാരണമായി.
  ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം അജിഷ് പോളിന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളിലൂടെ അജീഷിന്റെ സംസാരശേഷിയും കൈകാലുകളുടെ ചലനശേഷിയും ഏകദേശം സാധാരണനിലയിലേക്ക് കൊണ്ടുവരാൻ ഡോക്ടർമാർക്ക് സാധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യം അജീഷിന് സംസാരിക്കാനോ കാര്യങ്ങൾ മനസ്സിലാക്കാനോ സാധിച്ചിരുന്നില്ല. സ്പീച്ച് തെറാപ്പിയിലൂടെ  ചെറുതായി സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

  ലോക്ഡൗണിന്‍റെ ഭാഗമായുളള വാഹന പരിശോധനയ്ക്കിടെ ഇടുക്കി മറയൂരില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. സിപിഒ അജീഷിന്റെ തലയ്ക്ക് സാരമായി പരുക്കേറ്റു. പ്രതി സുലൈമാനെ അറസ്റ്റു ചെയ്തു. ഇടുക്കി മറയൂർ കോവിക്കടവ് സ്വദേശിയാണ് സുലൈമാൻ. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. മാസ്ക് ധരിക്കാത്തതിനെ പറ്റി ചോദിച്ചപ്പോൾ സുലൈമാൻ പൊലീസുകാരോടു തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് അടുത്തെത്തി കാര്യം തിരക്കിയ സിഐ രതീഷിനെ സുലൈമാൻ കല്ലെടുത്ത് തലയ്ക്കടിച്ചു. ഇതു തടയാനെത്തിയ സിപിഒ അജീഷിനെയും കല്ലുകൊണ്ട് തലയ്ക്കടിച്ചെന്നു പൊലീസ് പറയുന്നു. അജീഷിന്റെ നില ഗുരുതരമാണ്. പ്രതിയെ മറ്റുള്ള പൊലീസുകാർ ചേർന്ന് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പരുക്കേറ്റ രണ്ടു പൊലീസുകാരെയും പ്രാഥമിക ചികിത്സയ്ക്കായി മറയൂർ  പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു.
  Published by:Anuraj GR
  First published:
  )}