കോഴിക്കോട്: ഹോട്ടലെന്ന് കരുതി അബദ്ധത്തില്‍ അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പൊലീസുകാരന്. കോഴിക്കോട് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ വിളിച്ച് ഷവായ് ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേ പന്നിയങ്കര സ്വദേശി എഎസ്ഐ ബല്‍രാജിനാണ് അബദ്ധം പറ്റിയത്. ഫോണെടുത്തതും ഒരു അര ഷവായിയും നാല് കുബ്ബൂസും പോരട്ടെയെന്ന് ഓര്‍ഡര്‍ പറഞ്ഞു.
എന്നാല്‍ തിരികെ കിട്ടിയ മറുപടിയോടെ പൊലീസുകാരന് അബദ്ധം മനസ്സിലായത്. ഒരുരക്ഷയും ഇല്ലല്ലോ ഇത് ഫറൂഖ് എസിപി എഎം സിദ്ധിഖിന്റെ നമ്പറാണെന്നായിരുന്നു മറുപടി. വിളിച്ച പൊലീസുകാരന് മാപ്പ് പറയാന്‍ ശ്രമിച്ചെങ്കിലും എസിപി സൗമ്യമായി വിഷയം കൈകാര്യം ചെയ്തു. അബദ്ധമൊക്കെ ആര്‍ക്കും പറ്റുമെന്ന് പറഞ്ഞ് എസിപി പൊലീസ് ഉദ്യോഗസ്ഥനെ ആശ്വസിപ്പിച്ചു.
എ ആര് ക്യാംപിലെ ക്വിക്ക് റെസ്പോന്‍സ് ടീമിലെ എഎസ്ഐ ആണ് ബല്‍രാജ്. കഴിഞ്ഞ ദിവസം ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ഒരു മത്സ്യത്തൊഴിലാളിയെ കാണാതെ പോയിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയ്ക്ക് പോയതായിരുന്നു ഇദ്ദേഹം.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിക്കോട്ടെയെന്ന് അനുവാദം ചോദിക്കാന്‍ ബല്‍രാജ് ഒരുവട്ടം അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചിരുന്നു. പിന്നീട് രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേ അറിയാതെ വീണ്ടും എസിപി സിദ്ധിഖിന് തന്നെ കോള്‍ പോകുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.