• HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്വാർട്ടേഴ്സിൽ സൂക്ഷിച്ച പടക്കം പൊട്ടി പൊലീസുകാരന് പരിക്ക്; മൊബൈൽ താഴെ വീണ് തീപ്പൊരി ഉണ്ടായെന്ന് വിശദീകരണം

ക്വാർട്ടേഴ്സിൽ സൂക്ഷിച്ച പടക്കം പൊട്ടി പൊലീസുകാരന് പരിക്ക്; മൊബൈൽ താഴെ വീണ് തീപ്പൊരി ഉണ്ടായെന്ന് വിശദീകരണം

സുനിൽകുമാർ എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. ചേർത്തല പൊലീസ് ക്വാർട്ടേഴ്സിലാണ് സംഭവം. സുനിൽകുമാർ എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുനിൽ കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു.

പടക്കം സൂക്ഷിച്ച സ്ഥലത്ത് നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ മൊബൈൽ താഴെ വീണാണ് തീപ്പൊരിയുണ്ടായി എന്നാണ് പൊലീസിന്റെ വിശദീകരണം. സുനിൽകുമാറിന്റെ കാലിനാണ് പരിക്കേറ്റത്.
Published by:Naseeba TC
First published: