നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Police| നെയ്യാറ്റിൻകര ആര്യങ്കോടിൽ പൊലീസുകാരനെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി

  Police| നെയ്യാറ്റിൻകര ആര്യങ്കോടിൽ പൊലീസുകാരനെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി

  എ ആർ ക്യാമ്പിലെ ഡ്രൈവറായ ഷിബുവാണ് മരിച്ചത്.

  ഷിബു (43)

  ഷിബു (43)

  • Share this:
   തിരുവനന്തപുരം: നെയ്യാറ്റിൻകര (Neyyattinkara) ആര്യങ്കോടിൽ (Aryankode) പൊലീസുകാരനെ വിഷം ഉള്ളിൽ ചെന്ന് (consuming poison) മരിച്ച നിലയിൽ കണ്ടെത്തി. ആര്യങ്കോട് ഷിബു ഭവനിൽ ഷിബു (43) ആണ് മരിച്ചത്. വീടിന് മുന്നിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഷിബുവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്വീകരിക്കുകയായിരുന്നു.

   എ ആർ ക്യാമ്പിലെ ഡ്രൈവറാണ് ഷിബു. സ്ഥിരം മദ്യപാനശീലമുള്ള ഷിബുവിനെ എട്ടുമാസത്തോളം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അടുത്തിടെയാണ് വീണ്ടും സർവീസിൽ കയറിയത്. നെയ്യാർഡാമിൽ ജോലി നോക്കി വരുന്ന സമയത്ത് മേലുദ്യോഗസ്ഥനെ അസഭ്യം പറഞ്ഞതിനും ഷിബു നടപടിക്ക് വിധേയനായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ആര്യങ്കോട് പൊലീസ് മേൽനടപടി സ്വീകരിച്ചു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

   അടൂരില്‍ സഹപാഠികളായിരുന്ന യുവാവും യുവതിയും സ്വന്തം വീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍

   പത്തനംതിട്ട അടൂരില്‍ സഹപാഠികളായിരുന്ന യുവതിയും യുവാവും സ്വന്തം വീട്ടുകളില്‍ തൂങ്ങിമറിച്ച നിലയില്‍ കണ്ടെത്തി.പുത്തന്‍ വീട്ടില്‍ ജെബിന്‍, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കാണുന്നത്.

   ഇരുവരും പത്താനാപുരം സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഡിഗ്രിക്ക് ഒരുമിച്ചാണ് പഠിച്ചത്. രണ്ട് പേരുടെയും മരണത്തില്‍ ദുരൂഹതകള്‍ ഒന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.രണ്ട് പേരും തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സംഭവുമായ ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരുന്നതായി പോലീസ് പറഞ്ഞു.

   വാട്സാപ് ഗ്രൂപ്പിലെ തർക്കത്തെ തുടർന്ന് യുവാവിന് മർദനം; ബന്ധുക്കൾക്കെതിരെ കേസ്

   പാലക്കാട് ഒറ്റപ്പാലത്ത് (Ottapalam) വാട്സാപ് ഗ്രൂപ്പിലെ (WhatsApp Group) തർക്കത്തെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ യുവാവിന് മർദനമേറ്റതായി പരാതി. പല്ലാർമംഗലം (Pallarmangalam) തെക്കേകാട്ടിൽ സിനുരാജിനാണ് പരിക്കേറ്റത്. യുവാവിന്റെ പരാതിയിൽ നാലുപേർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.

   കഴിഞ്ഞ ദിവസം രാത്രി സിനുരാജിന്റെ വീടിന് സമീപമായിരുന്നു ആക്രമണം. വാട്സാപ് ഗ്രൂപ്പിലെ ചർച്ചകൾ സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നീട് സംഘം ചേര്‍ന്ന് മര്‍ദനം തുടങ്ങി. സിനുരാജിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. നാട്ടുകാര്‍ ഇടപെട്ടാണ് സിനുരാജിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

   സിനുരാജ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സിനുരാജിന്റെ ബന്ധുക്കളായ നാലുപേര്‍ക്കെതിരെയാണ് കേസെന്ന് പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. സംഘം ചേര്‍ന്നതിനും ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
   Published by:Rajesh V
   First published:
   )}