HOME » NEWS » Kerala » POLIT BUREAU OF THE CPM URGES THAT THERE SHOULD BE NO PROVOCATIVE ACTS USING THE JUDGMENT WHICH WILL DISRUPT COMMUNAL HARMONY

Ayodhya Verdict | സാമുദായിക ഐക്യം തകർക്കുന്ന പ്രസ്താവനകൾ പാടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

ബാബറി മസ്ജിദ് പൊളിച്ച കേസിലെ കുറ്റവാളികളെ ഉടൻ ശിക്ഷിക്കമെന്നും സി.പി.എം ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: November 9, 2019, 3:42 PM IST
Ayodhya Verdict | സാമുദായിക ഐക്യം തകർക്കുന്ന പ്രസ്താവനകൾ പാടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: അയോധ്യ തർക്കത്തിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ സാമുദായിക ഐക്യം തകർക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ.

അയോധ്യയിൽ കാല യിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. 2.77 ഏക്കർ തർക്ക ഭൂമി ട്രസ്റ്റ് വഴി ക്ഷേത്രം പണിയാൻ കോടതി ഹിന്ദു വിഭാഗത്തിന് കൈമാറി. പള്ളി പണിയാൻ അഞ്ച് ഏക്കർ സുന്നി വഖഫ് ബോർഡിന് അനുവദിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. - വാർത്താക്കുറിപ്പിൽ പറയുന്നു.

Also Read അയോധ്യാ വിധി അന്തിമം; പ്രകോപനപരമായ പ്രതികരണങ്ങള്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

ചർച്ചയിലൂടെ ഒത്തുതീർപ്പ് സാധ്യമായില്ലെങ്കിൽ കോടതി വിധിയിലൂടെ  പ്രശ്നം പരിഹരിക്കണമെന്നാണ് സി.പി.എം എല്ലാ കാലത്തും ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം വിധിന്യായത്തിലെ  ചില സാഹചര്യങ്ങൾ സംശയാസ്പദമാണ്. 1992 ഡിസംബറിൽ ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിലെ കുറ്റവാളികളെ ശിക്ഷിക്കമെന്നും സി.പി.എം ആവശ്യപ്പെട്ടു.
Youtube Video

 

 

 

 

 
First published: November 9, 2019, 3:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories