നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എടാ, എടീ വിളികള്‍ പാടില്ല'; ജനങ്ങളോട് പെരുമാറുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണം; പൊലീസിനോട് ഹൈക്കോടതി

  'എടാ, എടീ വിളികള്‍ പാടില്ല'; ജനങ്ങളോട് പെരുമാറുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണം; പൊലീസിനോട് ഹൈക്കോടതി

  എടാ, എടീ വിളികള്‍ പാടില്ല. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
   കൊച്ചി: ജനങ്ങളോട് പെരുമാറുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് പൊലീനോട് ഹൈക്കോടതി. പൊലീസിന്റെ അതിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. എടാ, എടീ വിളികള്‍ പാടില്ല. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

   അതേസമയം കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും നിര്‍ദേശിച്ചിരുന്നു.

   കോവിഡ്, ട്രാഫിക്ക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടിവരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞിരുന്നു.

   കോവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദ്ദേശം.

   നോക്കുകൂലിക്കെതിരെ ഹൈക്കോടതി; നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു

   നോക്കുകൂലിക്കെതിരെ വിമര്‍ശനമുയര്‍ത്തി  ഹൈക്കോടതി. നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്ന് കോടതി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് നിയമ മാർഗ്ഗങ്ങളിലൂടെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

   നോക്കുകൂലിക്ക് സംസ്ഥാനത്ത്  നിരോധനമേർപ്പെടുത്തിയെങ്കിലും  ഇത് സംബന്ധിച്ചുള്ള പരാതികൾക്ക് ഒട്ടും കുറവില്ല. നോക്കുക്കൂലിയ്ക്കെതിരെ  പോലീസ് സംരക്ഷണമാവശ്യപ്പെട്ട് നിരവധി ഹർജികളും  ഹൈക്കോടതിയിലെത്തുന്നു. ഇത്തരമൊരു ഹർജി പരിഗണിക്കവെയാണ് കേരളത്തിൽ നോക്കുകൂലി സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നതിലുള്ള അതൃപ്തി ഹൈക്കോടതി സിംഗിൾ ബഞ്ച് പ്രകടിപ്പിച്ചത്.

   സംസ്ഥാനത്തിന്റെ പ്രതിച്ഛായ അപ്പാടെ തകർക്കുന്ന ഒന്നാണ് നോക്കുകൂലി. ഇത്തരമൊരു സമ്പ്രദായം തുടരുന്നതിലൂടെ മറ്റിടങ്ങളിൽ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരക്കുന്നതിന് കാരണമാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശന സ്വരത്തിൽ  ചൂണ്ടിക്കാട്ടി. ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി രാജ്യത്ത് നിയമ വ്യവസ്ഥ നിലവിലുണ്ട്. അത്തരം നിയമപരമായ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് പകരം നോക്കൂകൂലി ആവശ്യപ്പെടുകയല്ല വേണ്ടതെന്നും കോടതി വാക്കാൽ സൂചിപ്പിച്ചു.

   നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള പോലീസ് സംരക്ഷണ ഹർജികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ കോടതി ഇടപെട്ടത്. നോക്കുകൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും 2018ൽ  സർക്കാർ ഉത്തരവിലുടെ നിരോധിച്ചിരുന്നു.
   ഉത്തരവിലുടെ നിരോധിച്ചിരുന്നു.
   Published by:Jayesh Krishnan
   First published: