കണ്ണൂർ പൊലീസിൽ രാഷ്ട്രീയപ്പോര്; പ്രതിപക്ഷ അനുകൂല നേതാവിനെ എട്ടുമാസത്തിനിടെ സ്ഥലംമാറ്റിയത് നാലു തവണ

കണ്ണൂരിൽ കോവിഡ് ബാധിതരുടെ വിവരങ്ങളടങ്ങിയ സുരക്ഷാ ആപ്പ് ചോർന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾക്ക് തുടക്കമായത്.

News18 Malayalam | news18-malayalam
Updated: June 8, 2020, 4:51 PM IST
കണ്ണൂർ പൊലീസിൽ രാഷ്ട്രീയപ്പോര്; പ്രതിപക്ഷ അനുകൂല നേതാവിനെ എട്ടുമാസത്തിനിടെ സ്ഥലംമാറ്റിയത് നാലു തവണ
police
  • Share this:
കണ്ണൂർ പൊലീസിൽ രാഷ്ട്രീയ പോര് മുറുകുന്നു. മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ സി.സുമേഷിന്റെ സ്ഥാനമാറ്റത്തെ ചൊല്ലിയാണ് വിവാദം പുകയുന്നത്. പൊലീസ് അസോസിയേഷനിലെ പ്രതിപക്ഷ അനുകൂല വിഭാഗത്തിൻറെ നേതാവിനെ കഴിഞ്ഞ എട്ടു മാസത്തിനിടെ നാല് തവണ സ്ഥലംമാറ്റി എന്നാണ് ആക്ഷേപം.

കണ്ണൂരിൽ കോവിഡ് ബാധിതരുടെ വിവരങ്ങളടങ്ങിയ സുരക്ഷാ ആപ്പ് ചോർന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾക്ക് തുടക്കമായത്. വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയത് സുമേഷ് ആണെന്ന് ഷുഹൈബ് വധക്കേസിലെ പ്രതി ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് എന്നാണ് പൊലീസിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം.

അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന കണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കാരണം വ്യക്തമല്ലാത്ത ജില്ല വിട്ടുള്ള സ്ഥലം മാറ്റം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നാണ് ആക്ഷേപം. യു ഡി എഫ് ഭരണക്കാലത്ത് പൊലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയുമായിരുന്നു സുമേഷ്. അതേസമയം സ്ഥലംമാറ്റം രാഷ്ട്രീയ വിദ്വേഷം മൂലമല്ലന്നാണ് നിലവിലെ ജില്ലാ പൊലീസ് അസോസിയേഷന്റെ നിലപാട്.

TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല
[NEWS]
eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം
[NEWS]
വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]

സുരക്ഷാ ആപ്പിനെ സംബന്ധിച്ച വാർത്ത ചോർന്നത് പിന്നിൽ സുമേഷ് ആണന്ന് ആരോപിച്ച് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.തുടര്‍ന്ന് വാര്‍ത്ത ചോര്‍ന്നതിന് പിന്നില്‍ സുമേഷാണന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. നേരത്തെ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് വിവാദം സൃഷ്ടിച്ച സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ആയിരുന്നു ഈ റിപ്പോര്‍ട്ട് നല്‍കിയത്.ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുമേഷിനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയത്.

എന്നാല്‍ സ്ഥലം മാറ്റത്തിന്‍റെ കാരണം ഐ.ജിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. കോവിഡ് കാലത്ത് പോലീസുകാരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റരുതെന്ന ഡി.ജി.പിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് സ്ഥലം മാറ്റം. എന്നാല്‍ സുരക്ഷാ മുന്‍കരുതലുകളില്ലാതെ ആപ്പ് തയ്യാറാക്കിയ സൈബര്‍ വിഭാഗത്തിലെ പോലീസുകാരനെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.അനധികൃത സ്ഥലം മാറ്റത്തിനെതിരെ പോലീസുകാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് കണ്ണൂർ പൊലീസിൽ രാഷ്ട്രീയ ചേരിതിരിഞ്ഞ് വാദ പ്രതിവാദങ്ങൾ രൂക്ഷമാവുകയാണ്.

First published: June 8, 2020, 4:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading