അന്തരിച്ച KPCC ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് എതിരെയുള്ള സൈബർ ആക്രമണം; രാഷ്ട്രീയ തർക്കം മുറുകുന്നു

"സംഭവത്തിൽ അന്വേഷണം വേണമെന്ന് തന്നെയാണ് കോൺഗ്രസ് നിലപാട്. കെ. സുരേന്ദ്രന്റെ മരണാനന്തര കർമ്മങ്ങൾ മുഴുവൻ പൂർത്തിയായാൽ പരാതി നൽകുന്ന നടപടിയിലേക്ക് കടക്കും" - സതീശൻ പാച്ചേനി വ്യക്തമാക്കി.

News18 Malayalam | news18
Updated: June 24, 2020, 7:54 PM IST
അന്തരിച്ച KPCC ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് എതിരെയുള്ള സൈബർ ആക്രമണം; രാഷ്ട്രീയ തർക്കം മുറുകുന്നു
കെ. സുരേന്ദ്രൻ
  • News18
  • Last Updated: June 24, 2020, 7:54 PM IST
  • Share this:
കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ മരണത്തെ സംബന്ധിച്ച ആക്ഷേപം രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. സുരേന്ദ്രൻ സൈബർ ആക്രമണത്തിന് ഇരയായി എന്ന കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് എം.വി ജയരാജൻ ആവശ്യപ്പെട്ടു.

"കെ.സുരേന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട നിലവിൽ വിദേശത്തുള്ള ദീവേഷ് മുൻ പുഴാതി മണ്ഡലം കോൺഗ്രസ് ഭാരവാഹിയാണ്. കെ. സുരേന്ദ്രനെ തളർത്തുന്നതിന് നേതൃത്വം നൽകിയ ആളിന്റെ പിന്നിലാരാണ് എന്ന് അന്വേഷിക്കണം" - എം.വി ജയരാജൻ വ്യക്തമാക്കി.

എം.വി ജയരാജന്റെ പ്രതികരണത്തിന് പിന്നാലെ മറുപടിയുമായി സതീശൻ പാച്ചേനിയും രംഗത്തെത്തി. കെ.സുരേന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ദീവേഷിന് കോൺഗ്രസുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലെന്ന് സതീശൻ പാച്ചേനി പറഞ്ഞു. "സംഭവത്തിൽ അന്വേഷണം വേണമെന്ന് തന്നെയാണ് കോൺഗ്രസ് നിലപാട്. കെ. സുരേന്ദ്രന്റെ മരണാനന്തര കർമ്മങ്ങൾ മുഴുവൻ പൂർത്തിയായാൽ പരാതി നൽകുന്ന നടപടിയിലേക്ക് കടക്കും" - സതീശൻ പാച്ചേനി വ്യക്തമാക്കി.

You may also like:'പ്രവാസി കോവിഡും ലോക്കല്‍ കോവിഡുമില്ല; മുഖ്യമന്ത്രി വിവേചനമുണ്ടാക്കുന്നു'; എം.കെ മുനീര്‍ [NEWS]ജോലിയില്ല; ശമ്പളമില്ല: തെരുവിൽ പച്ചക്കറി വിറ്റ് ഇംഗ്ലീഷ് അധ്യാപകൻ [NEWS] ഇന്നലെ പോസിറ്റീവ്, ഇന്ന് നെഗറ്റീവ്; COVID 19 പരിശോധനാഫലം നെഗറ്റീവെന്ന് പാക് താരം മുഹമ്മദ് ഹഫീസ് [NEWS]

ഡിസിസിയുടെ മുൻ ഓഫീസ് സെക്രട്ടറി മോഹന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണവും ഈ ഘട്ടത്തിൽ സിപിഎം മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഗ്രൂപ്പു തർക്കങ്ങളുടെ തലം വിട്ട് ജീവൻ അപഹരിക്കുന്നതു വരെ കേൺഗ്രസിൽ കാര്യങ്ങൾ എത്തിയെന്നും എം.വി ജയരാജൻ പറഞ്ഞു. എന്നാൽ, സംഭവത്തിൽ കോൺഗ്രസ് നേരത്തെ പരാതി ഉണ്ടായിട്ടുണ്ടെന്നും പൊലീസ് അന്വേഷണം വൈകുന്നതിന്റെ കാരണം ജയരാജൻ പറയണമെന്നും സതീശൻ പാച്ചേനി തിരിച്ചടിച്ചു.

കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ഉൾപ്പോരാണ് കെപിസിസി അംഗം കെ.പ്രമോദിന്റെ വെളിപ്പെടുത്തലിലൂടെ പരസ്യമായത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് വിഷയം രാഷ്ട്രീയമായി സിപിഎം ഉയർത്തുന്നതെന്നും ശ്രദ്ധേയം.
സംഭവത്തിന് ശേഷം ദീപേഷും കണ്ണൂർ ഡിസിസി ഓഫീസ് സെക്രട്ടറി ജിനോഷും പരസ്പരം അസഭ്യം പറയുന്ന ടെലിഫോൺ സംഭാഷണവും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
First published: June 24, 2020, 7:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading