HOME /NEWS /Kerala / Governor Mohammad Arif Khan| 'രാഷ്ട്രീയ ഇടപെടലുകൾ അസഹനീയം'; സംസ്ഥാന സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Governor Mohammad Arif Khan| 'രാഷ്ട്രീയ ഇടപെടലുകൾ അസഹനീയം'; സംസ്ഥാന സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

"കേരളത്തിലെ സർവ്വകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം മുഖ്യമന്ത്രി വി.സി സ്ഥാനം ഏറ്റെടുക്കണം"

  • Share this:

    ന്യൂഡൽഹി: കേരളത്തിലെ സർവകലാശാലകളിൽ (Universities in kerala)  രാഷ്ട്രീയ അതിപ്രസരമെന്ന് വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammad Khan). രാഷ്ട്രീയ  ഇടപെടലുകൾ അസഹനീയമാണെന്നും ഗവർണർ പൊട്ടിത്തെറിച്ചു. സർവകലാശാലകളിൽ ഇഷ്ടക്കാരുടെ നിയമനമാണ് നടക്കുന്നത്. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് രാജ്യം വിടേണ്ട സാഹചര്യമാണ്. ചാൻസലർ പദവി ഭരണഘടന പദവിയല്ല. ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം. സർക്കാർ ഇത് സംബന്ധിച്ച് ഓർഡിനൻസ് ഇറക്കണം. ഓർഡിനൻസ് ഒപ്പു വെയ്ക്കാൻ തയ്യാറാണെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.

    നേരത്തെ കണ്ണൂർ സർവകലാശാലാ വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വി സി നിയമനത്തിൽ

    തന്റെ നീതിബോധം വിട്ട് പ്രവർത്തിക്കേണ്ടി വന്നുവെന്നും  അതിനുശേഷം താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്നും നിലവിലുള്ള വി സിക്ക് പുനർനിയമനം നൽകിയത് വിവാദം ഒഴിവാക്കാനായിരുന്നുവെന്നും കത്തിൽ ഗവർണർ വ്യക്തമാക്കി.

    Also Read- Governor Arif Mohammad Khan| സർവകലാശാലാ ചാൻസലർ പദവി ഒഴിയാമെന്ന് ഗവർണർ; ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ അതിപ്രസരത്തിൽ അതൃപ്തി അറിയിച്ച് കത്ത്

    പുനർനിയമനമെന്നാൽ നിലവിലുള്ളയാൾക്ക് കാലാവധി നീട്ടിക്കൊടുക്കലല്ലെന്ന് ബോധ്യപ്പെടുത്താൻ  ശ്രമിച്ചു. തന്നോട് സംസാരിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച നിയമോപദേഷ്ടാവിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നല്ല പുനർനിയമനത്തിന്റെ അർഥം. എന്നാൽ, അഡ്വക്കേറ്റ് ജനറലിന്റെ  അഭിപ്രായമനുസരിച്ചാണ് പുനർനിയമനം ആവശ്യപ്പെടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. നിലവിലുള്ള വി സിക്ക് ഇതേരീതിയിൽ പുനർനിയമനം നൽകുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നു. സർക്കാരുമായി ഏറ്റുമുട്ടാൻ താത്പര്യമില്ലായിരുന്നതിനാലും വിവാദം ഒഴിവാക്കാനുമാണ് നിയമന ഉത്തരവിൽ ഒപ്പിട്ടതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലകളുടെ സ്വയംഭരണ അവകാശത്തിനായി കഴിയുന്നത്ര ശ്രമിച്ചിരുന്നതായും ഗവർണർ ഡൽഹിയിൽ പറഞ്ഞു.

    സർവകലാശാലകളിൽ സർക്കാർ നടത്തിയ ഇടപെടലിന്റെ ഉദാഹരണങ്ങൾ കത്തില്‌ ഗവർണർ വിവരിക്കുന്നത് ഇങ്ങനെ... 

    • കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് നടപടിക്രമം പാലിച്ചില്ല. സർവകലാശാലാ നിയമപ്രകാരം 60 വയസ്സ് കഴിഞ്ഞാൽ വിസിയായി നിയമിക്കാനാകില്ല. എന്നാൽ, യുജിസി ചട്ടപ്രകാരം 60 കഴിഞ്ഞയാളെയും നിയമിക്കാമെന്നായിരുന്നു സർക്കാരിന്റെ മറുപടി. സർവകലാശാലാ നിയമവും യുജിസി ചട്ടവും തമ്മിൽ വൈരുധ്യം ഉണ്ടായാൽ യുജിസി ചട്ടമാകും നിലനിൽക്കുകയെന്നു കോടതി വിധിയുള്ളതായും അഡ്വക്കറ്റ് ജനറൽ പറഞ്ഞു.
    • കാലടി സംസ്കൃത സർവകലാശാലാ സെർച് കമ്മിറ്റി കഴിഞ്ഞ ദിവസം ഒരാളുടെ പേരാണ് വിസി സ്ഥാനത്തേക്ക് നിർദേശിച്ചത്. യുജിസി ചട്ടപ്രകാരം 3 പേരുടെ പാനൽ സമർപ്പിക്കണമെന്ന് പറഞ്ഞപ്പോൾ, സർവകലാശാലാ നിയമപ്രകാരം ഒരു പേരു സമർപ്പിച്ചാലും മതിയാകുമെന്നായിരുന്നു മറുപടി. കണ്ണൂരിൽ യുജിസി ചട്ടവും സംസ്കൃത സർവകലാശാലയിൽ സർവകലാശാലാ ചട്ടവും സ്വീകരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.
    • കേരള കലാമണ്ഡലം വിസിയുടെ തീരുമാനത്തിനെതിരെ ഗവർണർ ഉത്തരവ് ഇറക്കിയപ്പോൾ വിസി ഗവർണർക്കെതിരെ കേസിനു പോയി. എന്നിട്ടും വിസിക്കെതിരെ സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ല.
    • ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ അടിയന്തര ഘട്ടത്തിൽ മാത്രം ഉപയോഗിക്കേണ്ട ഓർഡിനൻസ് മാർഗം തേടി. അധ്യാപകരെ നിയമിക്കാത്തതിനാൽ സർവകലാശാലയ്ക്ക് യുജിസി അംഗീകാരമില്ല. അധ്യാപക നിയമനം ജനുവരി 31നു മുൻപ് പൂർത്തിയാക്കിയില്ലെങ്കിൽ രണ്ടാം വർഷവും കോഴ്സ് നടത്താനാകില്ല. വിസിക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് കാണിച്ച്  മൂന്ന് കത്തെഴുതിയെങ്കിലും മറുപടിയില്ല.
    • സർവകലാശാലാ അപ്പലേറ്റ് ട്രൈബ്യൂണലിനെ ഹൈക്കോടതിയുമായി ആലോചിച്ച് ചാൻസലർ നിയമിക്കുകയെന്ന വ്യവസ്ഥ ഒഴിവാക്കി. ഹൈക്കോടതിയുമായി ആലോചിക്കേണ്ടെന്ന് വരുന്നതോടെ സർക്കാരിന് ഇഷ്ടമുള്ളവരെ നിയമിക്കാം.

    Also Read- Governor Arif Mohammad Khan| 'ചാൻസലർ പദവി വേണമെങ്കിൽ മുഖ്യമന്ത്രിക്ക്​ ഏറ്റെടുക്കാം'; ഗവർണറുടേത് അസാധാരണ പ്രതിഷേധം

    First published:

    Tags: Governor Arif Mohammad Khan, Universities in kerala