• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോട്ടോർ വാഹന നിയമം നേതാക്കൾക്ക് ബാധകമല്ലേ? മുഖ്യമന്ത്രിയുടെ വാഹനം അമിതവേഗത്തിന് കുടുങ്ങിയത് 14 തവണ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാഹനം നാല് തവണയാണ് നിയമം ലംഘിച്ചിരിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനം 55 തവണയും

news18
Updated: September 10, 2019, 9:53 AM IST
മോട്ടോർ വാഹന നിയമം നേതാക്കൾക്ക് ബാധകമല്ലേ? മുഖ്യമന്ത്രിയുടെ വാഹനം അമിതവേഗത്തിന് കുടുങ്ങിയത് 14 തവണ
പ്രതീകാത്മ ചിത്രം
  • News18
  • Last Updated: September 10, 2019, 9:53 AM IST IST
  • Share this:
#ഉമേഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ കുത്തനെ കൂട്ടിയപ്പോഴും, നിയമങ്ങള്‍ കാറ്റില്‍ പറത്തി നിരത്തുകളില്‍ ചീറിപ്പായുകയാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും. മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ 14 തവണയും, ധനമന്ത്രിയുടെ വാഹനം 28 തവണയുമാണ് നിയമം ലംഘിച്ചത്. ജനാല ചില്ലുകള്‍ കര്‍ട്ടനുപയോഗിച്ച് മറയ്ക്കരുതെന്ന നിയമവും മിക്ക സര്‍ക്കാര്‍ വാഹനങ്ങളും പാലിച്ചിട്ടില്ല..

സാധാരണക്കാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വന്‍ തുക പിഴ ഈടാക്കുന്ന പൊലീസും, മോട്ടോര്‍ വാഹന വകുപ്പും ആ നിയമ ലംഘനങ്ങള്‍ കാണുന്നത് പോലുമില്ല. ഒരുവര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ നിയമം ലംഘിച്ചത് 14 തവണയാണ് എന്നാല്‍ ഒരു രൂപ പോലും ഇതുവരെ പിഴ അടച്ചിട്ടില്ല..

Also Read-കുട്ടികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്ക് ശിക്ഷ; മോട്ടോർ വാഹന ബിൽ പാസാക്കി

മറ്റ് രാഷ്ട്രീയ നേതാക്കളും നിയമലംഘനത്തില്‍ പിന്നിലല്ല. ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം- 28 തവണ, കടകംപള്ളി സുരേന്ദ്രന്റെ രണ്ട് വാഹനങ്ങള്‍-11 പ്രാവശ്യം, ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, ജി സുധാകരന്‍ എന്നിവരുടെ വാഹനങ്ങള്‍ ഓരോ തവണ എന്നിങ്ങനെ നിയമലംഘത്തിന് പിടിക്കപ്പെട്ടിട്ടുണ്ട് എന്നാൽ ഇവരാരും പിഴ അടച്ചിട്ടില്ല... അമിത വേഗത്തിന് മൂന്നുതവണ കാമറയില്‍ കുടുങ്ങിയ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ വാഹനം രണ്ടുതവണ പിഴ ഒടുക്കി..

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാഹനം നാല് തവണയാണ് നിയമം ലംഘിച്ചിരിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനം 55 തവണയും, ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ വാഹനം 57 തവണയും മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറയില്‍ കുടുങ്ങി...

Loading...

Also Read-മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരേ സിപിഎം; തൊഴിലാളികളുടെ നടുവൊടിക്കുന്ന പരിഷ്കാരമെന്ന് കോടിയേരി

സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡ് വച്ചുപോകുന്ന ഭൂരിഭാഗം വാഹനങ്ങളും കോടതിവിധിക്ക് വിരുദ്ധമായി കര്‍ട്ടന്‍ ഉപയോഗിച്ച് ഗ്ലാസുകള്‍ മറച്ചിട്ടുണ്ട്.. നിയമം ലംഘിച്ച് കാറുകളില്‍ ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് വിഐപികളില്‍ ഭൂരിഭാഗവും.. അമിത വേഗത്തിന് കാമറയില്‍ കുടുങ്ങിയതല്ലാതെ, ഒരുതവണ പോലും മറ്റ് നിയമലംഘനങ്ങള്‍ക്ക് ഈ വാഹനങ്ങള്‍ പൊലീസോ, മോട്ടോര്‍ വാഹന വകുപ്പോ പരിശോധിക്കുകയോ പിഴ ചുമത്തുകയോ ചെയ്തിട്ടില്ല... നിയമലംഘനത്തിന്റെ പിഴവര്‍ധനയുടെ ഭാരം സാധാരണക്കാരുടെ ചുമലില്‍ മാത്രമെന്ന് ചുരുക്കം..

First published: September 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...