'ഗവേഷണ വിഷയമാക്കാവുന്ന രാഷ്ട്രീയ ജീവിതം'; കെ. കരുണാകരനിൽ നിന്നും പാഠമാക്കേണ്ടത് പങ്കുവച്ച് വി.ഡി സതീശൻ

'ഒരുപാട് പറയാനും പഠിക്കാനും രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഗവേഷണ വിഷയമാക്കാനും കഴിയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം'

News18 Malayalam | news18-malayalam
Updated: July 5, 2020, 11:42 AM IST
'ഗവേഷണ വിഷയമാക്കാവുന്ന രാഷ്ട്രീയ ജീവിതം'; കെ. കരുണാകരനിൽ നിന്നും പാഠമാക്കേണ്ടത് പങ്കുവച്ച് വി.ഡി സതീശൻ
കെ. കരുണാകരൻ
  • Share this:

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അമരക്കാരനുമായിരുന്ന കെ. കരുണാകരന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രത്യേകതകൾ പങ്കുവച്ച് വി.ഡി സതീശൻ എം.എൽ.എ. ഒരുപാട് പറയാനും പഠിക്കാനും രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഗവേഷണ വിഷയമാക്കാനും കഴിയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതമെന്നും സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കരുണാകരന്റെ ജീവിതത്തിൽ നിന്നും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് പാഠമാകേണ്ടേ ചില കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

1. യു ഡി എഫിന്റെ സ്ഥാപകനായ അദ്ദേഹം ഘടക കക്ഷികളെ ചേർത്തു നിർത്തുകയും ചിലപ്പോഴെങ്കിലും ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തിരുന്നതുമായ ഒരു പ്രത്യേക രീതി.
2. രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോൾ അത് അനുകൂലമാക്കുന്നതിനു വേണ്ടി നടത്തുന്ന ഇടപെടലുകൾ.
3. തിരഞ്ഞെടുപ്പ് കാലത്ത് നമ്മൾ നിശ്ചയിക്കുന്ന രാഷ്ട്രീയ അജണ്ട മാത്രം ചർച്ചയാക്കുന്ന ജാലവിദ്യ.

കുറിപ്പ് പൂർണരൂപത്തിൽ
ഇന്ന് ലീഡർ കെ.കരുണാകരന്റെ ജന്മദിനമാണ്. ഒരുപാട് പറയാനും പഠിക്കാനും രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഗവേഷണ വിഷയമാക്കാനും കഴിയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്, നേതൃത്വത്തിന് പാഠമാകേണ്ടേ ചില കാര്യങ്ങൾ ഞാനോർക്കുന്നു.
TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി[NEWS]പബ്ജി ഭ്രാന്ത്; കൗമാരക്കാരന്‍ തുലച്ചത് പിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 16 ലക്ഷം രൂപ [NEWS]UN Sex Act in Tel Aviv| നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]
1. യു ഡി എഫിന്റെ സ്ഥാപകനായ അദ്ദേഹം ഘടക കക്ഷികളെ ചേർത്തു നിർത്തുകയും ചിലപ്പോഴെങ്കിലും ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തിരുന്നതുമായ ഒരു പ്രത്യേക രീതി.
2. രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോൾ അത് അനുകൂലമാക്കുന്നതിനു വേണ്ടി നടത്തുന്ന ഇടപെടലുകൾ.
3. തിരഞ്ഞെടുപ്പ് കാലത്ത് നമ്മൾ നിശ്ചയിക്കുന്ന രാഷ്ട്രീയ അജണ്ട മാത്രം ചർച്ചയാക്കുന്ന ജാലവിദ്യ.

കർമ്മയോഗിയായിരുന്ന ആ വലിയ മനുഷ്യന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

First published: July 5, 2020, 11:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading