നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട ഷാനിന്റെ പിതാവ് സലീം; 'ചോര കുടിയന്മാർ മകനെ വെട്ടിക്കൊന്നത് ഒരു പ്രത്യയശാസ്ത്രത്തിൽ‌ വിശ്വസിച്ചതിന്റെ പേരിൽ'

  പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട ഷാനിന്റെ പിതാവ് സലീം; 'ചോര കുടിയന്മാർ മകനെ വെട്ടിക്കൊന്നത് ഒരു പ്രത്യയശാസ്ത്രത്തിൽ‌ വിശ്വസിച്ചതിന്റെ പേരിൽ'

  ''എന്തിനുവേണ്ടിയാണ് അവർ ഈ ക്രൂരത ചെയ്തത്. തൻ്റെ മകൻ ആരെയും ദ്രോഹിച്ചിട്ടില്ല. ഇനിയെങ്കിലും ഈ കൊലപാതകത്തിന് അന്ത്യം ഉണ്ടാവണം.ആരും അനാഥരാക്കുവാൻ പാടില്ല''

  ഷാന്‍

  ഷാന്‍

  • Share this:
  കൊച്ചി: മകനെ ബിജെപിക്കാർ  കൊലപ്പെടുത്തിയെന്ന വാർത്തയറിഞ്ഞ് മനസ്സിൽ ദുഖവും താങ്ങി നടക്കുകയായിരുന്നു  എസ്ഡിപിഐ (SDPI) നേതാവ് ഷാൻ്റെ പിതാവ് സലിം. ഒടുവിൽ മാധ്യമങ്ങളുടെ മുൻപിൽ അദ്ദേഹം പൊട്ടിക്കരഞ്ഞു. ഒരു പ്രത്യശാസ്ത്രത്തിൽ വിശ്വസിച്ചതിൻ്റെ പേരിലാണ് ചോര കുടിയൻമാരായ ബിജെപിക്കാർ തൻ്റെ മകനെ വെട്ടി കൊന്നതെന്ന് നിറകണ്ണുകളോടെ ആ പിതാവ് പറഞ്ഞു.

  ''വാർദ്ധക്യ സഹജമായ അസുഖം മൂലം പല രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണ് ഞാനും എൻ്റെ കുടുംബവും. എൻ്റെയും, മകൻ്റെയും കുടുംബത്തിൻ്റെയും ആശ്രയമായിരുന്നു അവൻ. മകൻ പോയതോടെ രണ്ട് പെൺമക്കൾ ഉൾപ്പെടുന്ന കുടുംബമാണ് അനാഥമായത്. എനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടിയിലും സുഹൃത്തുക്കൾ ഉണ്ട്. എല്ലാ മതത്തിൽ ഉള്ളവരും എൻ്റെ സുഹൃത്തുക്കളായിട്ടുണ്ട്. എന്തിനുവേണ്ടിയാണ് അവർ ഈ ക്രൂരത ചെയ്തത്. തൻ്റെ മകൻ ആരെയും ദ്രോഹിച്ചിട്ടില്ല. ഇനിയെങ്കിലും ഈ കൊലപാതകത്തിന് അന്ത്യം ഉണ്ടാവണം.ആരും അനാഥരാക്കുവാൻ പാടില്ല''-  പൊട്ടികരഞ്ഞ് കൊണ്ടാണ് സലീം തൻ്റെ വേദന മാധ്യമങ്ങളുടെ മുൻപിൽ പങ്കുവെച്ചത്.

  Also Read- Political Murder| ഇരട്ടക്കൊലയിൽ കേരളം നടുങ്ങിനിൽക്കുമ്പോൾ ക്രിക്കറ്റ് കളിച്ച് പൊലീസ് ഉന്നത ഉദ്യോഗസ്ഥർ

  ഇന്നലെ രാത്രിയിലാണ്  ആലപ്പുഴയിൽ ആദ്യ കൊലപാതകം നടന്നത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് കേട്ടത് ബിജെപി നേതാവിന്റെ കൊലപാതക വാര്‍ത്തയാണ്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്.
  ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. തലയ്ക്കും ഇരുകൈകൾക്കും ശരീരമാസകലവും വെട്ടേറ്റിരുന്നു. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആർ‌ എസ് എസ് പ്രവർത്തകരാണെന്നാണ് എസ്‌ ഡി പി ഐയുടെ ആരോപണം.

  Also Read- 'വിലാപ യാത്രയായി ആരും കാണരുത്; ആഹ്ളാദിച്ചും ആനന്ദിച്ചുകൊണ്ടുമാണ് മൃതദേഹത്തെ അനുഗമിക്കുന്നത്'; SDPI നേതാവ്

  ഇതിന് പിന്നാലെ ഇന്ന് പുലർച്ചെയാണ് നഗരത്തിൽ ബി ജെ പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്‌ ശ്രീനിവാസാണ്‌ കൊല്ലപ്പെട്ടത്‌. പുലർച്ചെ പ്രഭാതസവാരിക്കിറങ്ങാൻ ഒരുങ്ങുമ്പോൾ ഒരുസംഘം വെള്ളക്കിണറിലെ വീട്ടിൽ കയറി ആക്രമിച്ച്‌ വെട്ടിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികൂടിയാണ് രഞ്ജിത്.
  ശനിയാഴ്‌ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജങ്‌ഷനിലായിരുന്നു ഷാനിന്റെ കൊലപാതകം. വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാനിന്റെ പിന്നിൽ കാർ ഇടിപ്പിച്ചു വീഴ്‌ത്തി. റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ ചേർന്ന്‌ വെട്ടുകയായിരുന്നു.
  Published by:Rajesh V
  First published: