നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PK Abdu Rabb | 'ആഭ്യന്തര വകുപ്പിനെ പലരും വാഴയോട് ഉപമിക്കുന്നതായി കാണുന്നു'; മുഖ്യമന്ത്രിയെ പരിഹസിച്ച് പികെ അബ്ദു റബ്ബ്

  PK Abdu Rabb | 'ആഭ്യന്തര വകുപ്പിനെ പലരും വാഴയോട് ഉപമിക്കുന്നതായി കാണുന്നു'; മുഖ്യമന്ത്രിയെ പരിഹസിച്ച് പികെ അബ്ദു റബ്ബ്

  ഒന്നാം പിണറായി സര്‍ക്കാറിന്റെ അതേ പാതയിലാണ് രണ്ടാം പിണറായി സര്‍ക്കാരും, ഒരു മാറ്റവുമില്ല.

  • Share this:
   ആഭ്യന്തര വകുപ്പിനെ പലരും വാഴയോട് ഉപമിക്കുന്നതായി കാണുന്നു; മുഖ്യമന്ത്രിയെ പരിഹസിച്ച് പികെ അബ്ദു റബ്ബ്

   കേരളത്തിലെ രാഷ്ട്രീയക്കൊലകളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ആര്‍.എസ്.എസിനോടും, എസ്.ഡി.പി.ഐ യോടുമുള്ള നിങ്ങളുടെ മൃദുസമീപനം കാരണമാണ് കേരള മണ്ണിനെയവര്‍ കലാപഭൂമിയാക്കുന്നതെന്ന് അബ്ദുറബ്ബ് ഫേസസ്ബുക്കില്‍ കുറിച്ചു.

   കുറിപ്പിന്റെ പൂര്‍ണ്ണരൂപം

   സഖാവേ,
   കോട്ടയത്തെയും, ഈരാറ്റുപേട്ടയിലെയും
   നിങ്ങളുടെ ഒക്കച്ചങ്ങായിമാരാണ് പരസ്പരം
   രക്തം ചിന്തി കേരളത്തെ ചോരക്കളമാക്കുന്നത്.
   ആര്‍.എസ്.എസിനോടും, എസ്.ഡി.പി.ഐ യോടുമുള്ള നിങ്ങളുടെ മൃദുസമീപനം
   കാരണമാണ് കേരള മണ്ണിനെയവര്‍ കലാപഭൂമിയാക്കുന്നത്.

   വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന, നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പ്രതിലോമ ശക്തികളെ നിയന്ത്രിക്കുന്ന കാര്യത്തില്‍
   ഒന്നാം പിണറായി സര്‍ക്കാറിന്റെ അതേ
   പാതയിലാണ് രണ്ടാം പിണറായി സര്‍ക്കാരും,
   ഒരു മാറ്റവുമില്ല.

   'കൊലക്കു കൊല, വെട്ടിനു വെട്ട്'
   കൊല്ലപ്പെട്ടവര്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും അവരുടെ കുടുംബത്തിനു
   മാത്രം നഷ്ടം. പ്രതികാരദാഹവുമായി
   നടക്കുന്ന തീവ്രവാദ സംഘങ്ങളുടെ
   രഹസ്യ നീക്കങ്ങളെ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സിനു പോലുമാവുന്നില്ല!   സമ്പൂര്‍ണ്ണമായി പരാജയപ്പെട്ട
   ആഭ്യന്തര വകുപ്പിനെ പലരും വാഴയോട് ഉപമിക്കുന്നതായി കാണുന്നു.
   അങ്ങനെയൊന്നും ചെയ്യരുതെന്നാണ്
   എന്റെ അഭിപ്രായം.
   വാഴ നല്ലൊരു ഫലവൃക്ഷമാണ്,
   അതു നമുക്ക് പഴങ്ങള്‍ തരുന്നു,
   അതിന്റെ ഇല നാം സദ്യ വിളമ്പാന്‍ ഉപയോഗിക്കുന്നു,
   വെട്ടിയൊഴിവാക്കുന്ന വാഴക്കുള്ളില്‍
   നിന്നു പോലും വാഴപ്പിണ്ടിയെടുത്ത്
   ഔഷധമായി നാമുപയോഗിക്കുന്നു.
   അങ്ങനെയുള്ള ഫലസമൃദ്ധമായ വാഴയെ
   ഒന്നിനും കൊള്ളാത്ത ആഭ്യന്തര
   വകുപ്പുമായി തുലനം ചെയ്യുന്നതിനോട്
   എനിക്ക് യോജിപ്പില്ല. നിങ്ങള്‍ക്കോ?

   Also Read-Political Murder | ആലപ്പുഴയിലെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ 12 മണിക്കൂറിനിടെ 12 കിലോമീറ്ററിനുളളില്‍


   Also Read-BJP നേതാവിന്റെ കൊലപാതകം; 'പിന്നില്‍ ഉന്നതതല ഗൂഢാലോചന; ഭീകരപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍'; കെ സുരേന്ദ്രന്‍
   Published by:Karthika M
   First published:
   )}