• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM | രാഷ്ട്രീയപ്പാർട്ടികൾ താൽക്കാലിക നേട്ടത്തിനുവേണ്ടി മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നു: NSS

CPM | രാഷ്ട്രീയപ്പാർട്ടികൾ താൽക്കാലിക നേട്ടത്തിനുവേണ്ടി മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നു: NSS

''സമൂഹവും സമുദായവും അത് തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ മതി''

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

  • Share this:
കോട്ടയം: സിപിഎം (CPM) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചരിത്ര പ്രദർശനത്തിൽ മന്നത്തു പത്മനാഭനെ ഒഴിവാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി എൻഎസ്എസ് (NSS) ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ (G Sukumaran Nair).  വാർത്താക്കുറിപ്പ് ഇറക്കിയാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ  സിപിഎം നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭൻ (Mannathu Padmanabhan) ഇല്ല എന്ന തരത്തിൽ പുറത്തുവന്ന  വാർത്തകൾ ചൂണ്ടിക്കാട്ടി കൊണ്ടാണ്  ജി സുകുമാരൻ നായർ എൻഎസ്എസ് നിലപാട് വ്യക്തമാക്കുന്നത്.

മന്നം സമാധി ദിനത്തിൽ സിപിഎം പാർട്ടി പത്രമായ ദേശാഭിമാനിയിൽ മന്നത്ത് പത്മനാഭനെ കുറിച്ച് നൽകിയ പ്രത്യേക ലേഖനത്തിൽ അദ്ദേഹത്തിന്റെ ഐതിഹാസിക പോരാട്ടങ്ങൾ ഓർമ്മിപ്പിച്ചിരുന്നു.  എന്നാൽ വിമോചന സമരക്കാരുടെ ചതിക്കുഴിയിൽ മന്നത്ത് പത്മനാഭൻ പെട്ടുപോയതാണെന്ന്   ലേഖനത്തിൽ വിശദീകരിച്ചിരുന്നു. ഇതുമൂലം ആകാം സാമൂഹിക പരിഷ്കർത്താക്കളുടെ പട്ടികയിൽ നിന്ന് മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയത്.  സമുദായ താൽപ്പര്യത്തോടൊപ്പം  ജനാധിപത്യവും മതേതരത്വവും രാജ്യ താൽപര്യങ്ങളും കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ മന്നത്ത് പത്മനാഭൻ എന്നും ബദ്ധശ്രദ്ധനായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർവ്യായങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹിക പരിഷ്കർത്താവ് മന്നത്ത് പത്മനാഭൻ. രാഷ്ട്രീയ നീക്കങ്ങൾക്ക് വേണ്ടി മന്നത്ത് പത്മനാഭൻ ഒരിക്കലും നിലകൊണ്ടിട്ടില്ല.  അതുതന്നെയാണ് നായർ സർവീസ് സൊസൈറ്റിയും പിന്തുടരുന്നത് എന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിക്കുന്നു.

Also Read- CPM | 'കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയങ്ങൾക്കുള്ള ബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്':സീതാറാം യെച്ചൂരി; CPM സംസ്ഥാനസമ്മേളനം തുടങ്ങി

വിമോചന സമരത്തിന് മന്നത്ത് പത്മനാഭൻ നേതൃത്വം കൊടുത്തത് അന്നത്തെ കമ്യൂണിസ്റ്റ് ദുർഭരണത്തിനെതിരെയും സാമൂഹിക നീതിക്കെതിരെയുമായിരുന്നു. അത് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട കാര്യമാണ് എന്നും ജി സുകുമാരൻ നായർ അവകാശപ്പെടുന്നു. മന്നത്ത് പത്മനാഭനോ നായർ സർവീസ് സൊസൈറ്റിയോ  രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉള്ള നിലപാടുകൾ ഒരിക്കലും സ്വീകരിച്ചിട്ടില്ല എന്നും സുകുമാരൻ നായർ പറഞ്ഞു. രാഷ്ട്രീയപാർട്ടികൾ മന്നത്തു പത്മനാഭന്റെ ചിത്രം  സൗകര്യം പോലെ ഉയർത്തിപ്പിടിക്കുകയും ചിലപ്പോൾ മാറ്റിവയ്ക്കുകയും ചെയ്യുന്നത് അവരുടെ താൽക്കാലിക  രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ് എന്നും ജി സുകുമാരൻ നായർ പറയുന്നു. സമൂഹവും സമുദായവും അത് തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ മതി എന്ന മുന്നറിയിപ്പാണ് സിപിഎം സംസ്ഥാന നേതൃത്വത്തിനു മുന്നിൽ ജി സുകുമാരൻ നായർ വെക്കുന്നത്.

Also Read- Kodiyeri Balakrishnan | സിപിഎമ്മിൽ നേതൃമാറ്റമുണ്ടാകില്ല; സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും

ഏറെക്കാലമായി സിപിഎമ്മും   നായർ സർവീസ് സൊസൈറ്റിയും കടുത്ത രാഷ്ട്രീയ പോരിലാണ്.  ഇതിനിടെ ജില്ലാ സമ്മേളനങ്ങളുടെ വേദികളിൽ  മന്നത്ത് പത്മനാഭന്റെ ചിത്രം സിപിഎം വെച്ചിരുന്നു.  കോട്ടയം ജില്ലാ സമ്മേളന വേദിയിൽ അടക്കം ഇത് പ്രകടമായിരുന്നു. ഫെബ്രുവരി 25ന് മന്നം സ്മൃതി ദിനത്തിൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി അംഗം കൂടിയായ കെ അനിൽകുമാർ ദേശാഭിമാനിയിൽ ലേഖനം എഴുതുകയും ചെയ്തിരുന്നു. മന്നത്ത് പത്മനാഭന്റെ സമര ജീവിതം  എന്ന തലക്കെട്ടോടെ ആയിരുന്നു ലേഖനം. നേരത്തെയും ദേശാഭിമാനിയിൽ മന്നത്തു പത്മനാഭനെ പാർട്ടി വീക്ഷണത്തിൽ സിപിഎം അവതരിപ്പിച്ചിരുന്നു. ഇതിൽ പല വിവാദങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ് സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് സിപിഎം മന്നത്തു പത്മനാഭനെ ഒഴിവാക്കി ചരിത്ര പ്രദർശനം നടത്തിയത്.
Published by:Rajesh V
First published: