• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇപ്പോള്‍ നടക്കുന്ന പരിശോധനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയക്കാര്‍; കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്

ഇപ്പോള്‍ നടക്കുന്ന പരിശോധനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയക്കാര്‍; കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്

ഇപ്പോൾ നടക്കുന്ന പരിശോധനകൾക്ക് പിന്നിൽ  രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് .അതു കൊണ്ടുതന്നെ ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല

സാബു ജേക്കബ്

സാബു ജേക്കബ്

  • Last Updated :
  • Share this:
കൊച്ചി:   രാഷ്ട്രീയക്കാർ തന്നെയും തൻ്റെ സ്ഥാപനങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് കിറ്റക്സ്  ഗ്രൂപ്പ്‌ ചെയർമാൻ സാബു ജേക്കബ്.  ഇപ്പോൾ നടക്കുന്ന പരിശോധനകൾ അതിന്റെ ഭാഗമാണ്. തന്നിലെ രാഷ്ട്രീയക്കാരനെ രാഷ്ട്രീയമായി നേരിടണമെന്നും അദ്ദേഹം  പറഞ്ഞു.

3,500 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള നീക്കത്തിൽ നിന്ന് ഇനിയൊരു ആലോചനയില്ല . ഇപ്പോൾ നടക്കുന്ന പരിശോധനകൾക്ക് പിന്നിൽ  രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് .അതു കൊണ്ടുതന്നെ ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രിയോടടക്കം പരാതി പറയാത്തതും അതാണ്. സ്ഥലത്തെ എം എൽ എ യടക്കം കമ്പനിക്കെതിരെ നീങ്ങുന്നുണ്ട്. ഇതൊന്നും നല്ല പ്രവണതയല്ല. തനിക്ക് ഇതാണ് അനുഭവമെങ്കിൽ കുറഞ്ഞ മുതൽ മുടക്കുള്ള സംരംഭകൻ്റെ സ്ഥിതി എന്താകുമെന്നും അദ്ദേഹം ചോദിച്ചു. കമ്പനിയിൽ നടക്കുന്ന പരിശോധനകൾ സംബന്ധിച്ച് ഇത് വരെ ആരും ഒരു വിശദീകരണം നൽകിയട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

നിരന്തരമായി പരിശോധനകൾ നടത്തി തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് . മറ്റെവിടെയും ഇതുപോലെ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനകൾ നടക്കുന്നില്ല . തൻറെ സ്ഥാപനത്തിൽ എന്തൊക്കെയോ കുഴപ്പമുണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്  . ഇതുവരെയും ഒരു നിയമലംഘനവും ഇവിടെ കണ്ടെത്തിയിട്ടില്ല. ഇവിടെ പണം മുടക്കുന്നതിന്  ഇനി ആരും സുരക്ഷിതത്വം നൽകില്ല.

Also Read-'ഇനിയും റിസ്‌ക് എടുക്കാന്‍ തയ്യാറല്ല; 3500 കോടി രൂപയുടെ നിക്ഷേപം കിറ്റെക്സ് ഉപേക്ഷിക്കുന്നു:' സാബു ജേക്കബ്

ഇടതു വലതു പക്ഷങ്ങൾ തന്നെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ വേട്ടയാടുന്ന സ്ഥിതിയാണുള്ളത്. ഒരു വ്യവസായിയുടെ രാഷ്ട്രീയവും മതവും നോക്കേണ്ടതില്ല . ഒരേ നീതി ആയിരിക്കണം ഭരണാധികാരികൾ നൽകേണ്ടത്.  ഇങ്ങനെയൊരു നിലപാട് എടുത്താൽ മാത്രമേ സംസ്ഥാനത്ത് വികസനം പ്രാവർത്തികമാകുകയുള്ളൂ. മറ്റൊരു സംസ്ഥാനത്തും ഇതേ പോലൊരു അവസ്ഥ നിലനിൽക്കുന്നില്ല.

താൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് നേതൃത്വം കൊടുത്തത് തെറ്റാണെങ്കിൽ അത് വ്യക്തമായി പറയണം. ഒരു വ്യവസായിക്ക് രാഷ്ട്രീയം തെരഞ്ഞെടുക്കാനും  മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് തൻറെ രാഷ്ട്രീയത്തെ ഇതുപോലുള്ള പരിശോധനകൾ നടത്തി തോൽപ്പിക്കാനാവില്ല . ഒരു വ്യവസായിക്ക് സർക്കാർ നൽകേണ്ടത് മനസ്സമാധാനം ആണ് അത് നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഇതിൽ ആരും ഇവിടം വിട്ടു പോകും. രാജ്യത്ത് സംസ്ഥാനത്തിൻറെ വികസന റാങ്കിംഗ് ഇരുപത്തിയെട്ടാണ്. ഈ സാഹചര്യങ്ങൾ മാറ്റാനുള്ള  മുന്നൊരുക്കങ്ങളാണ് സർക്കാർ നടത്തേണ്ടത് .

Also Read-വൈദ്യുതി നിരക്കുകളില്‍ ഇളവ്; പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി; മുഖ്യമന്ത്രി

ഒരു വ്യവസായ സ്ഥാപനം പരിശോധിക്കുമ്പോൾ അപ്പോൾ അതിന് അതിൻ്റേതായ നിയമങ്ങൾ നിലനിൽക്കുന്നുണ്ട് .ഇത് പാലിച്ചുകൊണ്ട് ഏതുവിധേനെയും ഉള്ള പരിശോധനകളും നടത്താം . തൻ്റെ സ്ഥാപനത്തിൽ ഇതു തന്നെ ചെയ്യണം .പക്ഷേ  ഒരു നിയമവും പാലിക്കാത്ത പരിശോധനകളാണ് തനിക്കു നേരെ നടക്കുന്നത് .ഇത് ഒരുതരം വേട്ടയാടലാണ്. അതുകൊണ്ടുതന്നെ  പുതിയ സംരംഭത്തിൽ നിന്ന് പിൻമാറുന്ന കാര്യത്തിൽ ഇനിയൊരു ആലോചനയില്ലെന്നും കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കി.
Published by:Jayesh Krishnan
First published: