ഇന്റർഫേസ് /വാർത്ത /Kerala / മാഹിയിൽ വോട്ടെടുപ്പ് തുടരുന്നു; കനത്ത പോളിംഗ്

മാഹിയിൽ വോട്ടെടുപ്പ് തുടരുന്നു; കനത്ത പോളിംഗ്

എം മുകുന്ദൻ

എം മുകുന്ദൻ

കോണ്‍ഗ്രസ് സ്ഥാനാർഥി വി വൈദ്യലിംഗവും എൻഡിഎ സ്ഥാനാർഥി ഡോ. നാരായണ സ്വാമി കേശവനും തമ്മിലാണ് മത്സരം

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മാഹി ഉൾപ്പെടുന്ന പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് തുടരുന്നു. മാഹിയിൽ തെരഞ്ഞെടുപ്പ് സുഗമമായി പുരോഗമിക്കുന്നതായി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അമാൻ ശർമ അറിയിച്ചു. കനത്ത പോളിങ് പ്രതീക്ഷിക്കുന്നു എന്നും അമാൻ ശർമ പറഞ്ഞു. രാവിലെ മുതൽ മികച്ച പോളിംഗാണ് ഇവിടെ രേഖപ്പെടുത്തുന്നത്. എഴുത്തുകാരൻ എം മുകുന്ദൻ വോട്ട് ചെയ്യാൻ മാഹി ഗവ എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

    കോണ്‍ഗ്രസ് സ്ഥാനാർഥി വി വൈദ്യലിംഗവും എൻഡിഎ സ്ഥാനാർഥി ഡോ. നാരായണ സ്വാമി കേശവനും തമ്മിലാണ് മത്സരം. സിപിഎം, സിപിഐ, ഡിഎംകെ ഉൾപ്പെടുന്ന സഖ്യത്തിന്റെ സ്ഥാനാർഥിയായാണ് വൈദ്യലിംഗം മത്സരിക്കുന്നത്.

    mukundanമാഹിയിൽ 30,000ത്തോളം വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞാൽ മാഹി ജെഎൻജി എച്ച് എസ് എസിലെ സ്ട്രോങ്ങ് റൂമിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുക. മാഹി, പള്ളൂർ, പന്തക്കൽ മേഖലകളിലെ ബൂത്തുകളിൽ നിന്നുള്ള മെഷീനുകൾ കനത്ത സുരക്ഷയിൽ ഇവിടെ എത്തിക്കും. വോട്ടെണ്ണലും ഇവിടെ തന്നെയാകും. സുരക്ഷ ഒരുക്കുന്നതിനായി 200 പേരടങ്ങുന്ന ഒരു ബറ്റാലിയൻ സിആർപിഎഫ് സേന മാഹിയിൽ എത്തിയിട്ടുണ്ട്. മാഹി പാലം, പൂഴിത്തല, ചൊക്ലി, പാറാൽ, മാക്കുനി, കോപ്പാലം എന്നിവിടങ്ങളിൽ താൽക്കാലിക ചെക് പോസ്റ്റുകളിൽ കേന്ദ്രസേനയുടെ സഹായത്തോടെ വാഹന പരിശോധനയും കർശനമാക്കി.

    First published:

    Tags: 2019 Lok Sabha Election Polling day, 2019 lok sabha elections, 2019 Loksabha Election election commission of india, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Elections 2019, M Mukundan, Puducherry S32p01, അസം, തമിഴ് നാട്, പശ്ചിമ ബംഗാൾ, ലോക്സഭാ തെരഞ്ഞെടുപ്പ് 2019