നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡ്യൂട്ടിയുള്ള പോളിംഗ് ഓഫീസര്‍ ഉറങ്ങിപ്പോയി; വീട്ടില്‍ പോയി ഉറക്കത്തില്‍ പൊക്കി പൊലീസ്

  ഡ്യൂട്ടിയുള്ള പോളിംഗ് ഓഫീസര്‍ ഉറങ്ങിപ്പോയി; വീട്ടില്‍ പോയി ഉറക്കത്തില്‍ പൊക്കി പൊലീസ്

  പുനലൂരില്‍ മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മൂന്നാം പോളിംഗ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആലപ്പുഴ: തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ഉറങ്ങിപ്പോയി. ആലപ്പുഴ കുട്ടനാട്ടാണ് സംഭവം. രാവിലെ പോളിംഗ് ഓഫീസറെ കാണാതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ പൊലീസ് ആണ് ഉദ്യോഗസ്ഥനെ വീട്ടില്‍ കണ്ടെത്തിയത്. കുട്ടനാട് തലവടി 130ാം നമ്പര്‍ ബൂത്തിലെ ഫസ്റ്റ് പോളിംഗ് ഓഫീസറായ ജോര്‍ജ് അലക്‌സിനാണ് അബദ്ധം പറ്റിയത്. ഡ്യൂട്ടിക്കെത്താത്തതിന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പൊലീസ് വീട്ടിലെത്തുമ്പോള്‍ ഇദ്ദേഹം ഉറങ്ങുകയായിരുന്നു. ജോര്‍ജ് എത്താത്തതിനെ തുടര്‍ന്ന് റിസര്‍വിലുള്ള പുതിയ പോളിങ് ഓഫീസറെ പകരം നിയോഗിച്ചു.

   Also Read- Covid Vaccine| 18 വയസ്സിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണം: ഐഎംഎ

   കൊല്ലം പുനലൂരിലും സമാനമായ സംഭവമുണ്ടായി. പുനലൂരില്‍ മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മൂന്നാം പോളിംഗ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി ജീവനക്കാരനായ പ്രകാശ് കുമാറാണ് അറസ്റ്റിലായത്. പുനലൂര്‍ ടോക് എച്ച് പബ്ലിക് സ്‌കൂളിലെ 94ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം നടന്നത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

   മൂന്നുനില കെട്ടിടത്തില്‍ നിന്ന് വീണ് പോളിങ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

   തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഉദ്യോഗസ്ഥയ്ക്ക് മൂന്ന് നില കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു.  അട്ടപ്പാടിയിൽ പുലർച്ചെ 5.30നായിരുന്നു സംഭവം. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി (31)ക്കാണ് 20 അടി താഴ്ചയിലേക്ക് വീണ് പരിക്കേറ്റത്.

   അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയതായിരുന്നു അവർ. 3 നില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിദ്യാലക്ഷ്മിയെ മാറ്റി.

   പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

   കോട്ടയത്ത് വോട്ട് ചെയ്യാന്‍ എത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നിയോജക മണ്ഡലത്തിലെ 25ാം നമ്പര്‍ ബൂത്തായ എസ് എച്ച് മൗണ്ട് സ്‌കൂളിലാണ് സംഭവം. അന്നമ്മ ദേവസ്യയാണ് കുഴഞ്ഞുവീണ് മരിച്ചത്.

   പത്തനംതിട്ട ആറന്മുളയിലും വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. ആറന്മുളയിലെ എട്ടാം നമ്പര്‍ ബൂത്തായ വള്ളംകുളം ജിയുപിഎസില്‍ ആയിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

   Also Read-'25 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ അനുവദിക്കണം'; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി
   Published by:Rajesh V
   First published:
   )}