• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗൺ കാലത്തും പെരിയാറിൽ മലിനീകരണം; ഹൈക്കോടതി നിർദേശത്തെ തുടർന്ന് പരിശോധന

ലോക്ക്ഡൗൺ കാലത്തും പെരിയാറിൽ മലിനീകരണം; ഹൈക്കോടതി നിർദേശത്തെ തുടർന്ന് പരിശോധന

ലോക്ക്ഡൗൺ കാലത്തും പെരിയാറിൽ മലിനീകരണം വർധിക്കുന്നതായുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

പരിശോധന പ്രഹസനമാണെന്നാണ് നാട്ടുകാരുടെ നിലപാട്

പരിശോധന പ്രഹസനമാണെന്നാണ് നാട്ടുകാരുടെ നിലപാട്

  • Last Updated :
  • Share this:
    കൊച്ചി: പെരിയാറിലെ മലിനീകരണം അളക്കാൻ ഒടുവിൽ  മലിനീകരണ നിയന്ത്രണ ബോർഡ് എത്തി. ബോർഡിന്റെ നേതൃത്വത്തിൽ  പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

    ലോക്ക്ഡൗൺ കാലത്തും പെരിയാറിൽ മലിനീകരണം വർധിക്കുന്നതായുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ കെ.പി.സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാമ്പിളുകൾ ശേഖരിച്ചത്.

    പ്രാഥമികമായി ഒന്നും പറയാനാവില്ലെന്നും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നാണ്  ബോർഡിന്റെ നിലപാട്. സമീപത്തെ ഏതാനും ചെറുകിട കമ്പനികളിലും സംഘം പരിശോധന നടത്തി.
    BEST PERFORMING STORIES:Coronavirus LIVE Updates: ഇന്ത്യയിൽ മരണസംഖ്യ 681 [NEWS]ഇഫ്താറും നമസ്കാരങ്ങളും ഉണ്ടാകില്ല; റമളാൻ മാസത്തിലും മുസ്ലിം പള്ളികളിൽ നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി [NEWS]ഹൈഡ്രോക്സിക്ലോറോക്വിൻ ചികിത്സയെ ചോദ്യം ചെയ്തു: പദവിയിൽ നിന്ന് മാറ്റിയെന്ന് യുഎസ് ഡോക്ടർ [NEWS]

    അതേസമയം ബോർഡ് ചെയർമാന്റെ പരിശോധന പ്രഹസനമാണെന്ന് നാട്ടുകാർ ആരോപിച്ചു. രാവിലെ 8 മണിക്ക് ബണ്ടിനു സമീപം തെളിവ് ശേഖരിക്കമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ബണ്ട് വേണ്ട വിധം  ഉയർത്താൻ കഴിയാത്ത വേലിയേറ്റ സമയത്താണ് ചെയർമാനും സംഘവും എത്തിയത്.

    പരിശോധന പ്രഹസനമാണെന്നാണ് നാട്ടുകാരുടെ നിലപാട്. ബന്ധപ്പെട്ട ഒരു സർക്കാർ ഏജൻസിയും വേണ്ട രീതിയിൽ ഇടപെടാത്തതാണ് പെരിയാറിന്റെ ദുരവസ്ഥയക്ക് കാരണമെന്ന  ആക്ഷേപവും ശക്തമാണ്.

     
    First published: