ഫ്ളാറ്റ് പൊളിച്ച അവശിഷ്ടങ്ങൾ നീക്കം ചെയ്തില്ല; മരട് നഗരസഭക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്

നഗരസഭയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോർഡ് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്

News18 Malayalam | news18-malayalam
Updated: June 7, 2020, 12:06 PM IST
ഫ്ളാറ്റ് പൊളിച്ച അവശിഷ്ടങ്ങൾ നീക്കം ചെയ്തില്ല; മരട് നഗരസഭക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്
marad
  • Share this:
കൊച്ചി: മരട് ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ മരട് നഗരസഭ ഗുരുതര വീഴ്ച വരുത്തിയെന്നാണ് മലിനീകര നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ട്. സുപ്രീം കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടം ഇതുവരെ പൂർണ്ണമായും നീക്കം ചെയ്തിട്ടില്ല.

സമീപത്തുള്ള കായലിലേക്ക് പതിച്ച മാലിന്യം നീക്കം ചെയ്യണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലും മലിനീകരണ നിയന്ത്രണ ബോർഡും നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങള്‍ പാലിച്ചില്ലെന്നും നഗരസഭയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോർഡ് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]
മരടിൽ പൊളിച്ച മാലിന്യങ്ങൾ പരിസ്ഥിതിക്ക് കോട്ടം വരുത്തിയാൽ നഗരസഭയ്ക്ക് പിഴ ചുമത്തണമെന്നും റിപ്പോർട്ടിലുണ്ട്. സമയബന്ധിതമായി മാലിന്യം നീക്കം ചെയ്യാൻ നഗരസഭയ്ക്കായിട്ടില്ലെന്നും മാലിന്യസംസ്കരണം സംബന്ധിച്ച് കൃത്യമായ പദ്ധതി പോലും ആവിഷ്കരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് നടപടിയെടുക്കേണ്ടത്.
First published: June 7, 2020, 12:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading