News18 Malayalam
Updated: January 21, 2021, 2:17 PM IST
kochi corporation
കൊച്ചി കോർപ്പറേഷന് 14 കോടി 92 ലക്ഷം രൂപ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്. 15 ദിവസത്തിനകം തുക കെട്ടിവയിക്കണം എന്നാണ് നിർദേശം. മലിനീകരണ സംസ്കരണ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി.
പരിസ്ഥിതിക്ക് നാശം വരുത്തുന്നവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന 2016ലെ ഖരമാലിന്യ സംസ്കരണ നിയമ പ്രകാരമാണ് കൊച്ചി കോർപ്പറേഷനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തിയിരിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണൽ നിയമിച്ച സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ പരിശോധന റിപ്പോർട്ട് പ്രകാരമാണ് നടപടി.
Also Read
തെരഞ്ഞെടുപ്പ് വരുന്നു; വോട്ടർ ഐഡിയിലെ ഫോട്ടോ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
ബ്രഹ്മപുരം പ്ലാൻ്റിലെ മാലിന്യ സംസ്കരണം അപര്യാപ്തം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്ലാൻ്റിലെ കമ്പോസ്റ്റ് ഷെഡ് നശിച്ച അവസ്ഥയിലാണ്. മാലിന്യങ്ങൾ തുറസായ സ്ഥലത്ത്കൂട്ടിയിട്ടിരിക്കുന്നു. അഴുക്കു ജല ശുദ്ധീകരണ പ്ലാൻറ് പ്രവർത്തിക്കുന്നില്ല തുടങ്ങി പ്ലാൻ്റിലെ വീഴ്ചകളും റിപ്പോർട്ടിൽ ഉണ്ട്.
ഇതെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഓഗസ്റ്റിൽ പൊലൂഷൻ കൺട്രോൾ ബോർഡ് കൊച്ചി കോർപ്പറേഷ ന് 13 കോടി 31 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഒരു വർഷം കൊണ്ട് ഒന്നരക്കോടി രൂപയിലേറെയാണ് പിഴത്തുക വർധിച്ചത്.
Published by:
user_49
First published:
January 21, 2021, 2:14 PM IST