• HOME
  • »
  • NEWS
  • »
  • kerala
  • »
  • അഴിമതി മാലിന്യമല്ലെന്ന് നിയന്ത്രണ ബോര്‍ഡ്; കോടികളുടെ കൈക്കൂലി കേസിൽ ഒളിവിൽപോയ ഉദ്യോഗസ്ഥൻ തിരികെ ജോലിയിൽ

അഴിമതി മാലിന്യമല്ലെന്ന് നിയന്ത്രണ ബോര്‍ഡ്; കോടികളുടെ കൈക്കൂലി കേസിൽ ഒളിവിൽപോയ ഉദ്യോഗസ്ഥൻ തിരികെ ജോലിയിൽ

കോടികളുടെ കൈക്കൂലി വീട്ടില്‍ ഒളിപ്പിച്ച കേസിലെ രണ്ടാംപ്രതി ജോസ് മോനാണ് കോഴിക്കോട് ഓഫീസിലെത്തി ചുമതലയേറ്റത്. സംഭവം വിവാദമായതിന് പിന്നാലെ ജോസ്‌മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കോടികളുടെ കൈക്കൂലിക്കേസില്‍ (Bribery Case) ഒളിവില്‍ പോയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് (Pollution Control Board) ഉദ്യോഗസ്ഥന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. കോടികളുടെ കൈക്കൂലി വീട്ടില്‍ ഒളിപ്പിച്ച കേസിലെ രണ്ടാംപ്രതി ജോസ് മോനാണ് കോഴിക്കോട് ഓഫീസിലെത്തി ചുമതലയേറ്റത്. സംഭവം വിവാദമായതിന് പിന്നാലെ ജോസ്‌മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറക്കി.

    മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിലെ സീനിയര്‍ എഞ്ചിനീയറായിരുന്നു ജോസ് മോന്‍. കോട്ടയത്ത് ജോലി ചെയ്തിരുന്ന സമയത്ത് അനധികൃതമായ നിരവധി ആളുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് അദ്ദേഹത്തിനെതിരായ പരാതി. കോടികളുടെ സ്വത്ത് സമ്പാദിക്കുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം കോട്ടയത്തെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പാലായിലെ ടയർ വ്യവസായിയിൽ നിന്നും  പണം  വാങ്ങിയ കേസിൽ ജോസ്മോൻ രണ്ടാം പ്രതിയാണ്. ഇയാളുടെ വീട്ടിൽ നടത്തിയ  പരിശോധനയിൽ കോടികളുടെ  അനധികൃത സമ്പാദ്യം കടത്തിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതിനിടെയാണ് ജോസ് മോന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്.

    അതേസമയം ഇയാളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. ജോസ്‌മോനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി നടത്തിയ സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് അധികൃതരുടെ വാദം.

    Also Read- Actress Attack Case| നടിയെ ആക്രമിച്ച കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്തോ?

    ജോസ്മോന്റെ വീട്ടിൽ നടത്തിയ റെയ്ഡില്‍ ഒന്നര ലക്ഷത്തിലധികം രൂപയും ഒന്നര ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും പിടിച്ചെടുത്തു. ജോസ്മോന് ബാങ്കില്‍ ഒരു കോടി നാല്‍പത്തിനാല് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ജോസ് മോന്റെ പേരില്‍ വാഗമണില്‍ റിസോര്‍ട്ടും കൊട്ടാരക്കര എഴുകോണില്‍ 3500 ചതുരശ്രയടിയില്‍ ആഡംബര വീടും, 17 സെന്റ് ഭൂമിയും കടമുറികളും രണ്ട് ഫ്ലാറ്റുകളും ഉള്ളതായി കണ്ടെത്തി.

    1.56 ലക്ഷം രൂപയുടെ നോട്ടുകളും 239 അമേരിക്കന്‍ ഡോളര്‍, 835 കനേഡിയന്‍ ഡോളര്‍, 1725 യുഎഇ ദിര്‍ഹം, ഒരു ഖത്തര്‍ റിയാല്‍ എന്നിവയും റെയ്ഡില്‍ പിടിച്ചെടുത്തു. ഇന്‍ഷുറന്‍സ് പോളിസികള്‍ മ്യൂച്ചല്‍ ഫണ്ട് എന്നിവയിലായി 15 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും വിജിലന്‍സ് സംഘം പറഞ്ഞു. കൈക്കൂലി കേസിലെ ഒന്നാം പ്രതിയായ എ എം ഹാരിസ് നിലവില്‍ ജയിലിലാണ്.
    Published by:Rajesh V
    First published: