HOME /NEWS /Kerala / Balabhaskar case | ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച  കേസിൽ നുണ പരിശോധന പൂർത്തിയായി

Balabhaskar case | ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച  കേസിൽ നുണ പരിശോധന പൂർത്തിയായി

ബാലഭാസ്കർ

ബാലഭാസ്കർ

ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനു പിന്നിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായാണ് സി.ബി.ഐ. നുണ പരിശോധന നടത്തിയത്

  • Share this:

    വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസിൽ നുണപരിശോധന പൂർത്തിയായി. 15 ദിവസത്തിനുള്ളിൽ അറസ്റ്റ് ഉണ്ടാകും.  ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനു പിന്നിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായാണ് സി.ബി.ഐ. നുണ പരിശോധന നടത്തിയത്.

    ബാലഭാസ്കറിൻ്റെ മാനേജരായിരുന്ന പ്രകാശൻ തമ്പി, ഡ്രൈവർ അർജ്ജുൻ, സുഹൃത്തായിരുന്ന വിഷ്ണു സോമസുന്ദരം, ബാലഭാസ്കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആരോപണമുന്നയിച്ച സോബി ജോർജ് എന്നിവരുടെ നുണപരിശോധനയാണ് നടന്നത്. കൊച്ചിയിലെ സിബിഐ ഓഫീസിൽ ആയിരുന്നു നുണ പരിശോധന.

    പ്രകാശൻ തമ്പിയുടെയും അർജുന്റെയും നുണപരിശോധന നേരത്തെ പൂർത്തിയാക്കിയിരുന്നു. ചെന്നൈയിലെയും ഡൽഹിയിലെയും ഫോറൻസിക് ലാബുകളിലെ പ്രത്യേക സംഘമെത്തിയാണ് നുണ പരിശോധന നടത്തിയത്. ബാലഭാസ്ക്കറിന്റെ മാനേജറായിരുന്ന പ്രകാശൻ തമ്പിയും, സുഹൃത്തായിരുന്ന വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രതികളായതോടെയാണ് ബാലഭാസ്കറിന്റെ ബന്ധുക്കളടക്കം ഇരുവർക്കുമെതിരെ സംശയങ്ങൾ ഉന്നയിച്ചത്.

    അപകട സമയത്ത് ബാലഭാസ്കറിന്റെ കൂടെ കാറിൽ ഉണ്ടായിരുന്ന അർജുൻ മൊഴി മാറ്റിയത്തിലും ബന്ധുക്കൾ സംശയം ആരോപിച്ചിരുന്നു.താനല്ല ബാലഭാസ്കർ ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അർജുനന്റെ വാദം.

    വൈരുദ്ധ്യം ഉള്ള ഈ മൊഴികളിൽ വ്യക്തത വരുത്തുന്നതിന് ആയിട്ടാണ് ഡ്രൈവർ അർജുനെയും നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്.

    അപകടത്തിനു മുമ്പ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടിരുന്നു എന്നും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നുമാണ് സോബി ജോർജിൻറെ ആരോപണം. ഇതിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് സോബിയുടെ നുണ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് 15 ദിവസത്തിനുള്ളിൽ അറസ്റ്റുണ്ടാകുമെന്ന് നുണ പരിശോധനയ്ക്ക് വിധേയനായതിനുശേഷം കലാഭവൻ സോബി പറഞ്ഞു. ബാലഭാസ്കറിന്റെത്

    ആസൂത്രിത കൊലപാതകമാണെന്നും പിന്നിൽ സ്വർണക്കടത്ത് ആണെന്നും സോബി ആരോപിച്ചു.

    തുടക്കം മുതലേ താൻ ഉന്നയിച്ച വാദങ്ങൾ അന്വേഷണസംഘത്തിന് മുൻപിൽ ബോധിപ്പിക്കാൻ കഴിഞ്ഞുവെന്നും അന്വേഷണം ശരിയായ വഴിയിൽ മുന്നോട്ടു പോകുകയാണെന്നും കലാഭവൻ സോബി. ബാലഭാസ്കറിനെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്ത് സംഘത്തിൻറെ ബന്ധം അന്വേഷിക്കണമെന്നുള്ള ബാലഭാസ്കറിനെ പിതാവിൻറെ ആവശ്യപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്.

    2018 സെപ്റ്റംബർ 25 പുലർച്ചയോടെയായിരുന്നു അപകടമുണ്ടായത്. സംഭവസ്ഥലത്തു നിന്നും മകൾ തേജസ്വിനിയെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയവേ 2018 ഒക്ടോബർ രണ്ടിനായിരുന്നു ബാലഭാസ്കറിന്റെ അന്ത്യം.

    First published:

    Tags: Balabhaskar, Balabhaskar accident, Balabhaskar accident case, Balabhaskar car inspection, Balabhaskar death, Balabhaskar death case, Balabhaskar musician, Balabhaskar violinist, Violinist balabhaskar