നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അതി ദരിദ്രരുടെ പട്ടിക ഒക്ടോബർ 30ന്; പ്രവർത്തന മാർഗരേഖക്ക് തദ്ദേശ വകുപ്പിന്റെ അംഗീകാരം

  അതി ദരിദ്രരുടെ പട്ടിക ഒക്ടോബർ 30ന്; പ്രവർത്തന മാർഗരേഖക്ക് തദ്ദേശ വകുപ്പിന്റെ അംഗീകാരം

  അഞ്ചു വർഷത്തിലധികമായി  താമസിക്കുന്ന അതിഥി തൊഴിലാളികളെയും പട്ടികയിൽ ഉൾപ്പെടുത്തും

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് ദാരിദ്രം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള സർക്കാരിന്റെ പ്രവർത്തന പരിപാടിക്ക് തുടക്കമായി. തദ്ദേശ വകുപ്പ് സെക്രട്ടറി, കിലയുടെ നേതൃത്വത്തിൽ വിദഗ്ധരുമായി നടത്തിയ ചർച്ചയിലാണ് കരട് മാർഗ്ഗ നിർദ്ദേശങ്ങൾക്ക് രൂപം ആയത്. ഈ മാർഗ്ഗ നിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ട് തദ്ദേശവകുപ്പ് ഉത്തരവിറങ്ങി. ഗ്രാമവികസന വകുപ്പ് അഡീഷണൽ ഡെവലപ്മെൻറ് ഓഫീസർ സന്തോഷ് കുമാർ പദ്ധതിയുടെ നോഡൽ ഓഫീസർ ആയിരിക്കും. അതി ദരിദ്രരുടെ പട്ടിക തയ്യാറാക്കുകയാണ് ആദ്യപടി. 4-5 മാസത്തിനുള്ളിൽ  അതി ദരിദ്രരുടെ പട്ടിക തയ്യാറാക്കാൻ ആണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ഒക്ടോബർ 30ന് പട്ടിക പ്രസിദ്ധീകരിക്കും.

  ആരാണ് അതി ദരിദ്രർ?

  അതിജീവനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുക്കാൻ കഴിയാത്തവരെയാണ് അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തുക. ഇത്തരക്കാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള മാനദണ്ഡങ്ങൾ നിർണയിച്ചിട്ടുണ്ട്. ഭക്ഷണം, സുരക്ഷിത താമസം, ആരോഗ്യം, അടിസ്ഥാന വരുമാനം എന്നിവയുടെ ലഭ്യതയാണ് അതിജീവനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ആയി  കണക്കാക്കുന്നത്.

  അടിസ്ഥാന ആവശ്യം നേടിയെടുക്കുന്നതിനായി  ഇടയ്ക്കിടെ ബുദ്ധിമുട്ട് നേരിടുന്നവരെ ദരിദ്രർ എന്ന വിഭാഗത്തിലും, ദാരിദ്ര്യ അവസ്ഥ  മാറി കൊണ്ടിരിക്കുന്നവരെ ദാരിദ്ര്യത്തിന് വക്കിൽ ഉള്ളവർ എന്നും പദ്ധതി പ്രകാരം വേർ തിരിച്ചിട്ടുണ്ട്.

  അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് വരുമാനം ആർജിക്കാനുള്ള പദ്ധതികൾ  നടപ്പിലാക്കുകയോ, അല്ലാത്തവർക്ക് ഇൻകം ട്രാൻസ്ഫർ പദ്ധതി വഴി  സുരക്ഷിത വരുമാനം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം.

  ആശ്രയ പദ്ധതി

  സമൂഹത്തിലെ അതി ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് സൗകര്യങ്ങളൊരുക്കി കൊടുക്കുന്നതിനാണ് ആശ്രയപദ്ധതി  ആരംഭിച്ചത്. 2002 ൽ ആരംഭിച്ച ഈ പദ്ധതി കുടുംബശ്രീ വഴിയാണ് നടപ്പിലാക്കിയിരുന്നത്. എന്നാൽ ആശ്രയപദ്ധതി  അതി ദാരിദ്ര്യം പരിഹരിക്കുന്നതിന് ഉതകുന്നില്ല എന്ന കണ്ടെത്തലാണ് പുതിയ നീക്കത്തിനു സർക്കാർ തുടക്കമിട്ടത്. ആശ്രയ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിമിതി മൂലം ക്ലേശം അനുഭവിക്കുന്ന പലരും ലിസ്റ്റിൽ ഉൾപ്പെടാതെ പോയി. വീട്, കക്കൂസ് നിർമ്മാണം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാത്രം പദ്ധതി പരിമിതപ്പെട്ടു എന്നും സർക്കാർ വിലയിരുത്തി. സ്ഥിരവരുമാനം ആർജിച്ച് കൊടുക്കാൻ കഴിയാത്തതുകൊണ്ട്  അതി ദരിദ്രരെ മിതവ്യയത്തിന്റെയും വായ്പയുടെയും ശൃംഖലയിലേക്ക് കൊണ്ടുവരാനും ആശ്രയ പദ്ധതിക്ക് കഴിഞ്ഞില്ല.

  എന്താണ് പുതിയ പദ്ധതി?

  ഓരോ പ്രദേശത്തിന്റെ പ്രത്യേകതകളും, അതത് ജന മേഖലകളുടെ  സങ്കീർണ്ണതകളും പരിഗണിച്ച് മാനദണ്ഡങ്ങൾ തയ്യാറാക്കി അതി ദാരിദ്ര്യം അനുഭവിക്കുന്നവരെ പദ്ധതിയുടെ ഭാഗമാക്കും. ഇത്തരക്കാർക്കു വേണ്ടിയുള്ള പ്രത്യേക ക്ഷേമ പദ്ധതികൾ രണ്ടാംഘട്ടമായി നടപ്പിലാക്കും. നേരത്തെ ആശ്രയ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടായിരുന്ന ലിസ്റ്റിൽ ഉൾപ്പെടാത്തവരെ കണ്ടെത്താൻ മൈക്രോ പ്ലാനുകളും പുതിയ മാനദണ്ഡങ്ങളും നിശ്ചയിക്കും. വരുമാനം ആർജിക്കുന്ന വരെ പിന്നീട് ഈ പട്ടികയിൽ നിന്നും ഒഴിവാക്കും. ആദിവാസി മേഖലയ്ക്കും മത്സ്യത്തൊഴിലാളി മേഖലയ്ക്കും നഗരപ്രദേശങ്ങളിലും പ്രത്യേക പരിഗണന നൽകും.

  അഞ്ചു വർഷത്തിൽ കൂടുതൽ സംസ്ഥാനത്ത് താമസമാക്കിയ അതിഥി തൊഴിലാളികളെയും അതി ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെങ്കിൽ പട്ടികയിൽ ഉൾപ്പെടുത്തും. എന്നാൽ ഇടയ്ക്കിടെ സ്വദേശത്തേക്ക് പോയി ജോലിക്കായി മാത്രം സംസ്ഥാനത്ത് തങ്ങുന്ന  തൊഴിലാളികളെ പദ്ധതിയുടെ ഭാഗമാക്കില്ല. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ചുമതല എന്താണ് എന്ന കാര്യവും നിർണയിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള ക്ഷേമപദ്ധതികൾ സംസ്ഥാനത്തു നടപ്പിലാക്കുമ്പോഴും ഒരു വിഭാഗം ആളുകൾ ദാരിദ്രം അനുഭവിക്കുന്നു എന്നതാണ് സർക്കാരിൻറെ വിലയിരുത്തൽ. സ്ഥിരമായ സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതിലല്ല, മറിച്ച് ജീവിക്കാനുള്ള സ്വയവരുമാനം  ആർജിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

  പദ്ധതിയുടെ ഓരോഘട്ടവും പൂർത്തിയാക്കേണ്ട തീയതികളും നിശ്ചയിച്ചിട്ടുണ്ട്. പട്ടിക തയ്യാറാക്കാനുള്ള ജനപ്രതിനിധികളുടെ പരിശീലനം ഈ മാസം 25 മുതൽ 28 വരെ നടക്കും. സെപ്റ്റംബർ 15 നുള്ളിൽ വാർഡ് തല കരട് പട്ടിക തയ്യാറാക്കും. ഒക്ടോബർ അഞ്ചിന് വാർഡ് തല അന്തിമപട്ടിക തയ്യാറാകും. ഒക്ടോബർ 30ന് സംസ്ഥാന തല അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു , നവംബർ 15ന് പദ്ധതി നടപ്പിലാക്കാനുള്ള മൈക്രോ പ്ലാൻ തയ്യാറാക്കും.
  Published by:Anuraj GR
  First published:
  )}