നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാൻ മാർപാപ്പയുടെ തീരുമാനം

  സിറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാൻ മാർപാപ്പയുടെ തീരുമാനം

  സിറോ മലബാർ സഭയിൽ ആരാധനക്രമം സംബന്ധിച്ച് വർഷങ്ങളായി തർക്കം നിലനിന്നിരുന്നു.

  News18

  News18

  • Share this:
  കൊച്ചി: സിറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാൻ മാർപാപ്പയുടെ തീരുമാനം. പുതിയ കുർബ്ബാന ക്രമത്തിന് മാർപാപ്പ അംഗീകാരം നൽകി. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടൻ നടപ്പാക്കണമെന്ന് മാർപ്പാപ്പയുടെ ഉത്തരവിൽ പറയുന്നു. പുതിയ കുർബാന പുസ്തകത്തിനും മാർപാപ്പ അംഗീകാരം നൽകി.

  സിറോ മലബാർ സഭയിൽ ആരാധനക്രമം സംബന്ധിച്ച് വർഷങ്ങളായി തർക്കം നിലനിന്നിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത ജനങ്ങൾക്ക് അഭിമുഖമായും ചങ്ങനാശേരി അതിരൂപത അൾത്താരയ്ക്ക്‌ അഭിമുഖമായുമാണ് കുർബാന അർപ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാർപ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്.

  1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടൻ നടപ്പാക്കണമെന്ന് മാർപ്പാപ്പയുടെ ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവ് പ്രകാരം കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. തീരുമാനം ഉടൻ നടപ്പാക്കണമെന്നും വത്തിക്കാന്റെ നിർദ്ദേശം നൽകി.

  ഈ തീരുമാനം സഭയുടെ സ്ഥിരതയും കൂട്ടായ്മയും വർധിപ്പിക്കുമെന്ന പ്രത്യാശയാണ് വത്തിക്കാൻ പങ്കുവച്ചിരിക്കുന്നത്. സഭയോട് ഒരുമിച്ചു സഞ്ചരിക്കാൻ നിർദേശിച്ചും ക്ഷമിക്കാൻ ആവശ്യപ്പെട്ടും ഐക്യത്തിന്റെ അനിവാര്യത ഓർമപ്പെടുത്തുന്നതുമാണ് മാർപാപ്പയുടെ കത്ത്. കുർബാനയുടെ ദൈർഘ്യം കുറയ്ക്കുന്നതാണ് പുതിയ ആരാധനാ ക്രമം. പുതിയ കുർബാന പുസ്തകത്തിനും മാർപാപ്പ അംഗീകാരം നൽകി.

  You may also like:Swami Prakashananda Passes Away| ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

  സിറോ-മലബാർ സഭയിലെ ആരാധനക്രമ ഏകീകരണം ചരിത്രപരമായ ഉത്തരവെന്ന് കർദ്ദിനാൾ ആലഞ്ചേരി പ്രതികരിച്ചു. കുർബാനയുടെ ഏകീകൃത രീതി നടപ്പാക്കുന്നതിന്റെ തീയതി അടുത്ത സിനഡിൽ തീരുമാനിക്കും. പുതിയ ആരാധനാക്രമം സഭയുടെ നന്മയും ഐക്യവും ലക്ഷ്യവെച്ചാണെന്ന് കർദ്ദിനാൾ ആലഞ്ചേരി കൂട്ടിച്ചേർത്തു. സീറോ മലബാർ സഭാ സിനഡ് അടുത്ത മാസം 16 മുതൽ 27 വരെ നടക്കും.

  You may also like:സെക്രട്ടറിയേറ്റിന് മുന്നിൽ കല്യാണപ്പെണ്ണും ചെക്കനും; പിന്നെ ഉഗ്രൻ സദ്യയും!

  ഫ്രാൻസിസ് മാർപ്പാപ്പയുടേത് ചരിത്രപരമായ ഉത്തരവെന്നും സഭാ നേതൃത്വം വിലയിരുത്തുന്നു. കുർബാന എകീകരണ ഉത്തരവ് സംബന്ധിച്ച് സീറോ മലബാർ സഭയിലെ മെത്രാന്മാർക്ക് അയച്ച കത്തിലാണ് കർദിനാളിന്റെ പരാമർശങ്ങൾ.

  സിറോ മലബാർ സഭയിലെ കുർബാന ക്രമം സംബന്ധിച്ച് വലിയ വിവാദങ്ങളാണ് നിലനിന്നിരുന്നത്. ഒരു വിഭാഗം പേർ വിശ്വാസികൾക്ക് അഭിമുഖമായി കുർബാന  നടത്തിയപ്പോൾ മറ്റൊരു വിഭാഗം അൾത്താരയ്ക്ക് അഭിമുഖമായി നിന്നാണ് കുർബാന  നടത്തിയിരുന്നത്. സിറോ മലബാർ സഭയിൽ  ഇത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

  കുർബാന ഏകീകരണം  നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് പല വേദികളിലും ചർച്ചകൾ നടന്നു.എങ്കിലും ഒന്നും ഫലപ്രാപ്തിയിൽ എത്തിയില്ല. തർക്കങ്ങളും  വാദങ്ങളും നീണ്ടു പോകുന്നതിനിടെയാണ് ഇത് സംബന്ധിച്ച് സഭയിൽ കാര്യക്ഷമമായ രീതിയിൽ ചർച്ചകൾ നടക്കുകയും  വത്തിക്കാന് മുന്നിലേക്ക് ഈ വിഷയം എത്തുകയും ചെയ്യുന്നത്.
  Published by:Naseeba TC
  First published:
  )}