നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആനപ്രേമികളുടെ സ്വന്തം 'ടിന്റുമോന്‍' ചരിഞ്ഞു

  ആനപ്രേമികളുടെ സ്വന്തം 'ടിന്റുമോന്‍' ചരിഞ്ഞു

  എഴുന്നെള്ളിപ്പിന് തലക്കെട്ട് കെട്ടിക്കഴിഞ്ഞാൽ തിരിഞ്ഞു നില്ക്കും. അതുകൊണ്ടു കൂടിയാണ് ആനപ്രേമികൾ ഈ നാട്ടാനയെ ടിൻ്റുമോൻ എന്ന് വിളിച്ചിരുന്നത്.

  മംഗലാംകുന്ന് രാജൻ

  മംഗലാംകുന്ന് രാജൻ

  • Share this:
  ആനപ്രേമികൾ 'ടിൻ്റുമോൻ' എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന നാട്ടാന മംഗലാംകുന്ന് രാജൻ(Mangalamkunnu Rajan) ചരിഞ്ഞു. അറുപത് വയസ്സ് പ്രായം ഉണ്ടായിരുന്ന നാട്ടാന പ്രായാധിക്യം മൂലമുള്ള രോഗങ്ങളാൽ അവശനായിരുന്നു. ചെർപ്പുളശ്ശേരി മംഗലാംകുന്ന് സ്വദേശികളായ പരമേശ്വരൻ, ഹരിദാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ടിൻ്റുമോൻ. കീത്താപള്ളി രാജൻ,  ഗുരിജിയിൽ ഗണപതി എന്ന പേരിലും ഈ നാട്ടാന അറിയപ്പെട്ടിരുന്നു.

  ആസ്സാമിൽ നിന്നുമാണ് ആനയെ നാട്ടിലെത്തിച്ചത്.  ഒരു കാലത്ത് നല്ല വികൃതി ആയിരുന്ന ഈ നാട്ടാനയെ തടി വലിക്കാനും മറ്റും ഉപയോഗിച്ചിരുന്നു. ആദ്യകാലത്ത് കോട്ടയം ചിറക്കടവ് ശങ്കരപിള്ളയുടെ ഉടമസ്ഥയിലായിരുന്നു മംഗലാംകുന്ന് രാജൻ. എഴുന്നെള്ളിപ്പിന് തലക്കെട്ട് കെട്ടിക്കഴിഞ്ഞാൽ തിരിഞ്ഞു നില്ക്കും. അതുകൊണ്ടു കൂടിയാണ് ആനപ്രേമികൾ ഈ നാട്ടാനയെ ടിൻ്റുമോൻ എന്ന് വിളിച്ചിരുന്നത്. പിന്നിലേക്ക് വളഞ്ഞു നില്ക്കുന്ന കൊമ്പുകൾ, രണ്ട് വായുകുംഭവും, അങ്ങനെ എന്തുകൊണ്ടും വ്യത്യസ്ഥനായ ഒരു കൊമ്പൻ ആയിരുന്നു.

  70 മുതൽ 80 വയസ്സാണ്‌‌ ആനയുടെ ശരാശരി ആയുർദൈർഘ്യം. പ്രതിവർഷം സംസ്ഥാനത്ത്‌ ഇരുപത്തി അഞ്ചിനും മുപ്പതിനുമിടയിൽ ആനകൾ ചെരിയുന്നുണ്ട്.
  Published by:Sarath Mohanan
  First published:
  )}