• HOME
  • »
  • NEWS
  • »
  • kerala
  • »
  • Popular Front | 'RSSനെതിരെ മുദ്രാവാക്യം വിളിച്ചാല്‍ കേസെടുക്കുമെങ്കില്‍ ഉറക്കെ വിളിക്കാനാണ് തീരുമാനം'; പോപ്പുലര്‍ ഫ്രണ്ട്

Popular Front | 'RSSനെതിരെ മുദ്രാവാക്യം വിളിച്ചാല്‍ കേസെടുക്കുമെങ്കില്‍ ഉറക്കെ വിളിക്കാനാണ് തീരുമാനം'; പോപ്പുലര്‍ ഫ്രണ്ട്

കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം അംഗീകരിക്കുന്നില്ലെന്ന് പറയുമ്പോഴും കുട്ടിയുടെ ചിത്രമുള്‍പ്പെടുത്തിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

  • Share this:
    മലപ്പുറം: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്ത നടപടിയ്‌ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്(Popular Front). ആര്‍.എസ്.എസിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍ കേസെടുക്കുമെങ്കില്‍ അത് ഉറക്കെ വിളിക്കാനാണ് തീരുമാനമെന്ന് പോപ്പുലര്‍ ഫ്രണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.

    അതേസമയം കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം അംഗീകരിക്കുന്നില്ലെന്ന് പറയുമ്പോഴും കുട്ടിയുടെ ചിത്രമുള്‍പ്പെടുത്തിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.

    Also Read-Popular Front Rally | കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒറ്റപ്പെട്ട സംഭവമെന്ന് പോപ്പുലര്‍ ഫ്രണ്ട്

    ആലപ്പുഴയില്‍ റാലിയ്ക്കിടെ ഉയര്‍ന്ന വിദ്വേഷ മുദ്രാവാക്യത്തില്‍ വിശദീകരണവുമായി പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം രംഗത്തെത്തിയിരുന്നു. മുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലീം മുന്നേറ്റത്തെ വേട്ടയാടാനുള്ള ശ്രമമാണ്. കുട്ടിവിളിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യമല്ല. ഒറ്റപ്പെട്ട സംഭവമാണത്. മറ്റാരും ഈ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പറഞ്ഞിരുന്നു.


    മുദ്രാവാക്യം പോപുലര്‍ ഫ്രണ്ടിന് യോജിക്കാന്‍ കഴിയാത്തതാണ്.ഭാവിയില്‍ ഇത്തരം പിഴവ് ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കും.ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ശ്രമിക്കുന്നു. റാലിക്കിടെയുണ്ടായ മുദ്രാവാക്യം കുട്ടിക്ക് ആരോ പറഞ്ഞു കൊടുത്തിരിക്കാം. അത് പോപ്പുലര്‍ ഫ്രണ്ട് എഴുതിക്കൊടുത്തതല്ല. മുദാവാക്യം ആര്‍ എസ് എസിന് എതിരായതാണെന്നും പോപ്പുലര്‍ ഫ്രണ്ട് വിശദീകരിച്ചു.
    Published by:Jayesh Krishnan
    First published: