ആലപ്പുഴ: കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പൊലീസ്(Police) നരനായാട്ട് നടത്തുന്നു എന്നാരോപിച്ച് ആലപ്പുഴ(Alappuzha) എസ്പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട്(Popular Front) പ്രകടനം. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് പറഞ്ഞു. ആര്‍എസ്എസ്(RSS) പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പൊലീസെന്ന് നവാസ് ആരോപിച്ചു.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ പ്രവര്‍ത്തകന്റെ തോളിലിരുന്ന കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആലപ്പുഴയിലെ 18 നേതാക്കള്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ ഡിവിഷന് സെക്രട്ടറിയും പ്രസിഡനറുമാരും ഉള്‍പ്പെടുന്നു. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കിയെന്ന് പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്യാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ അച്ഛന് അസ്കര്‍ മുസാഫിറിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമക്കി. എറണാകുളം ,കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. പള്ളുരുത്തിയിലെ വാടക വീട് ദിവസങ്ങള്‍ ആയി അടഞ്ഞു കിടക്കുകയാണെന്ന് അയല്‍വാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട് .കുടുംബ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും അറിയില്ല എന്ന മറുപടിയാണ് അമ്മയും സഹോദരങ്ങളും നല്‍കിയത് .
കുട്ടിക്കും കുടുംബത്തിനും ഈരാറ്റുപേട്ടയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനാല്‍ അന്വേഷണ സംഘം ഈരാറ്റുപേട്ട കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .പള്ളുരുത്തിയില്‍ ഇറച്ചി വെട്ട് ,വാഹന കച്ചവടം എന്നീ ജോലികള്‍ ചെയ്യുന്ന അസ്കര്‍ പോപുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. പൗരത്വ പ്രതിഷേധത്തില്‍ ഉള്‍പ്പടെ നിരവധി സമരങ്ങളില്‍ ഇയാള്‍ കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം, കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളിയില്‍ ഹൈക്കോടതി ഇടപെട്ടു. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും റാലിയില്‍ എന്തും വിളിച്ചു പറയാനാകില്ലെന്നും കോടതി പറഞ്ഞു. സംഘാടകര്‍ക്കെതിരേ ശക്തമായനടപടി വേണമെന്നും റാലിക്കെതിരേ രാജ രാമ വര്‍മ്മ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.