മലപ്പുറം: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎ നടത്തിയ മിന്നൽ പരിശോധനയില്‍ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഗ്രീൻവാലി പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിഡിയിലെടുത്തു. ഡിജിറ്റൽ രേഖകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നതായി എൻഐഎ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടും ഗ്രീൻ വാലിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രണ്ടു ഹാര്‍ഡ് ഡിസ്കുകൾ കസ്റ്റഡിയിലെടുത്തു. കൂടാതെ വിദ്യാർഥികളിൽ വർഗീയത വിതയ്ക്കുന്ന പുസ്തകങ്ങളുടെ വൻ ശേഖരവും ഗ്രീൻ വാലിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാൻ പ്രേരിപ്പിച്ചിരുന്ന പുസ്തക ശേഖരമായിരുന്നു ഇവയെന്ന് എൻഐഎ വ്യക്തമാക്കി.
രാത്രി എട്ടു മണിക്ക് തുടങ്ങിയ എൻഐഎ പരിശോധന പതിനൊന്ന് മണി വരെ നീണ്ടു. പോപ്പുലർ ഫ്രണ്ടിലേക്ക് പ്രവർത്തകരെ റിക്രൂട്ട് ചെയ്തതിന്റെ രേഖകളും എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലനം നൽകിയതിന് തെളിവ് കണ്ടെത്തി. റെയ്ഡ് നടത്തിയത് അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.