• HOME
 • »
 • NEWS
 • »
 • kerala
 • »
 • Fireforce ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അവസാനിപ്പിക്കണം: Popular Front സെക്രട്ടറിയേറ്റ് മാർച്ച് നാളെ

Fireforce ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അവസാനിപ്പിക്കണം: Popular Front സെക്രട്ടറിയേറ്റ് മാർച്ച് നാളെ

''ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കുന്നത് അത്യന്തം അപകടകരമാണ്. സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ പോലും വര്‍ഗീയത കുത്തിനിറച്ച് മുതലെടുപ്പ് നടത്തുന്ന ആര്‍എസ്എസ്, ബിജെപി ഹിന്ദുത്വ വര്‍ഗീയതയെ താലോലിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.''

 • Share this:
  തിരുവനന്തപുരം:  ദുരന്തമേഖലയില്‍ സേവനം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ട് (Popular Front_ റസ്‌ക്യു ആന്റ് റിലീഫ് ടീമിന് പരിശീലനം നല്‍കിയ ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥര്‍ക്കും അവരെ ചുമതലപ്പെടുത്തിയ മേലുദ്യോഗസ്ഥര്‍ക്കും എതിരെ നടപടിയെടുത്ത ആഭ്യന്തര വകുപ്പിന്റെ നിലപാട് മനുഷ്യത്വരഹിതവും നീതികേടുമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.
  ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കുന്നത് അത്യന്തം അപകടകരമാണ്. സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ പോലും വര്‍ഗീയത കുത്തിനിറച്ച് മുതലെടുപ്പ് നടത്തുന്ന ആര്‍എസ്എസ്, ബിജെപി ഹിന്ദുത്വ വര്‍ഗീയതയെ താലോലിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  ''ദുരന്തമേഖലയില്‍ അടിയന്തരമായി ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ പകര്‍ന്നുനല്‍കുകയെന്ന ഉത്തരവാദിത്വമാണ് ഉദ്യോഗസ്ഥര്‍ നിറവേറ്റിയത്. അതിനെ മഹാ അപരാധമായി ചിത്രീകരിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ വര്‍ഗീയവാദികള്‍ക്ക് ദാസ്യപ്പണി ചെയ്യുകയാണ്.
  കഴിഞ്ഞകാലങ്ങളില്‍ ദുരന്തമേഖലകളില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയിട്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ ദുരന്തനിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഏറെ അഭിനന്ദിച്ചിട്ടുള്ളതാണ്. ''

  ''കഴിഞ്ഞ പ്രളയസമയങ്ങളിലും ഉരുള്‍പൊട്ടല്‍ മേഖലകളിലും പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടില്‍ പൊതുസമൂഹം വീക്ഷിച്ചതുമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസിന്റെ പരിശീലനം തേടാന്‍ തീരുമാനിച്ചത്.
  എന്നാല്‍, രാഷ്ട്രീയലക്ഷ്യവും വര്‍ഗീയതയും മുന്‍നിര്‍ത്തി ബിജെപിയും ആര്‍എസ്എസും ഇതിനെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. വസ്തുതകള്‍ മനസ്സിലാക്കാതെ മാധ്യമങ്ങളും സര്‍ക്കാരും ഇത് ഏറ്റുപിടിച്ച് നിരപരാധികളായ ഉദ്യോഗസ്ഥരെ വേട്ടയാടുകയാണ്. താല്‍ക്കാലിക ലാഭത്തിനായി ഹിന്ദുത്വപ്രീണനം നടത്തുന്ന ഭരണകൂടം ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് വിലയിടുന്നത്.''

  Also Read- Accident| വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരൻ പുഴയിൽ മുങ്ങി മരിച്ചു; വധു ഒഴുക്കിൽപെട്ടു

  ''നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയെ യാതൊരു വസ്തുതയുടെയും പിന്‍ബലമില്ലാതെ തീവ്രസംഘടനായി ചിത്രീകരിക്കുന്നതും സേനയിലെ സംഘപരിവാര സാന്നിധ്യത്തിന്റെ തെളിവാണ്. വസ്തുതകള്‍ മനസ്സിലാക്കി നിരപരാധികളായ ഉദ്യോഗസ്ഥരെ വേട്ടയാടുന്ന സമീപനം ഭരണകൂടം അവസാനിപ്പിക്കണം. ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പുതല നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുകയാണ്. ഈ ആവശ്യമുന്നയിച്ച് ചൊവ്വാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും''

  ആലുവയിലാണ്ല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. സംഭവത്തിൽ ഗുരുതര വീഴ്ച്ചയെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായി. എറണാകുളം റീജണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാവും നടപടിയുണ്ടാകുക.

  പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം നടന്നത്. ബുധനാഴ്ച്ച ആലുവയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു പരിശീലനം. ഇതാണ് വിവാദമായത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നിരുന്നു.

  ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരോട് ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. അതേസമയം സംഭവത്തില്‍ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ വാദം. സന്നദ്ധ സംഘടനകള്‍ റസി‍‍ഡന്‍റ് അസോസിയേഷനുകള്‍ വിവിധ എന്‍ജിഒകള്‍ എന്നിവക്ക് പരിശീലനം നല്‍കാറുണ്ട്. ഇതുപോലുള്ള പരിശീലനം മാത്രമാണ് നല്‍കിയതെന്നും രാഷ്ട്രിയ പാര്‍ട്ടികളുടെ വേദിയില്‍ വെച്ച് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.
  Published by:Rajesh V
  First published: