• HOME
  • »
  • NEWS
  • »
  • kerala
  • »
  • Popular Front Rally | കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒറ്റപ്പെട്ട സംഭവമെന്ന് പോപ്പുലര്‍ ഫ്രണ്ട്

Popular Front Rally | കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒറ്റപ്പെട്ട സംഭവമെന്ന് പോപ്പുലര്‍ ഫ്രണ്ട്

മുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലീം മുന്നേറ്റത്തെ വേട്ടയാടാനുള്ള ശ്രമമാണ്. മറ്റാരും ഈ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും പോപ്പുലര്‍ ഫ്രണ്ട്

  • Share this:
    കോഴിക്കോട്: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്(Popular Front) റാലിയ്ക്കിടെ ഉയര്‍ന്ന വിദ്വേഷ മുദ്രാവാക്യത്തില്‍(Hate Slogan) വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍. മുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലീം മുന്നേറ്റത്തെ വേട്ടയാടാനുള്ള ശ്രമമാണ്. കുട്ടിവിളിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യമല്ല. ഒറ്റപ്പെട്ട സംഭവമാണത്. മറ്റാരും ഈ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്.

    മുദ്രാവാക്യം പോപുലര്‍ ഫ്രണ്ടിന് യോജിക്കാന്‍ കഴിയാത്തതാണ്.ഭാവിയില്‍ ഇത്തരം പിഴവ് ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കും.ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ശ്രമിക്കുന്നു. റാലിക്കിടെയുണ്ടായ മുദ്രാവാക്യം കുട്ടിക്ക് ആരോ പറഞ്ഞു കൊടുത്തിരിക്കാം. അത് പോപ്പുലര്‍ ഫ്രണ്ട് എഴുതിക്കൊടുത്തതല്ല. മുദാവാക്യം ആര്‍ എസ് എസിന് എതിരായതാണെന്നും പോപ്പുലര്‍ ഫ്രണ്ട് വിശദീകരിച്ചു.

    Also Read-Popular Front Rally | പോപ്പുലര്‍ ഫ്രണ്ട് റാലി; വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

    അതേസമയം വിദ്വേഷ പ്രസംഗം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സംഘാടകരെ ചോദ്യം ചെയ്യും. ഫൊറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്ന് ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ജയദേവ്. മുദ്രാവാക്യം വിളിച്ച സമയം, സ്ഥലം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനാണ് തെളിവുകള്‍ ശേഖരിക്കുന്നത്.

    മതസ്പര്‍ധ വളര്‍ത്തുന്ന വിധം മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. 153 A വകുപ്പ് പ്രകാരം മതസ്പര്‍ദ വളര്‍ത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍.

    Also Read-Popular Front | 'തീവ്രവാദം ഇങ്ങനെ മുതുകില്‍ ചുമന്ന് നടക്കണോ? വര്‍ഗീയത തുപ്പിയത് യാദൃശ്ചികമാണെന്ന് കരുതാന്‍ വയ്യ'; KNM നേതാവ്

    റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പേരിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലി നടത്തിയത്. സംഭവത്തില്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ കുട്ടിയുടെ ബന്ധുവല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കള്‍ക്കെതിരയുള്ള നടപടി കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഉണ്ടാകൂ എന്ന് ജില്ലാ പൊലീസ് മേധവി പറഞ്ഞു.

    മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സംഭവത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികള്‍.
    Published by:Jayesh Krishnan
    First published: