• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്കൂളിലെ ക്ലാസ്മുറിയില്‍ മുള്ളന്‍പന്നി; ടോയ്ലറ്റിൽ കയറിയപ്പോൾ ഹെഡ്മിസ്ട്രസ്സ് പൂട്ടിയിട്ടു

സ്കൂളിലെ ക്ലാസ്മുറിയില്‍ മുള്ളന്‍പന്നി; ടോയ്ലറ്റിൽ കയറിയപ്പോൾ ഹെഡ്മിസ്ട്രസ്സ് പൂട്ടിയിട്ടു

സ്കൂളിൽ പൊതുപരിപാടി നടന്നതിനാൽ വിദ്യാർത്ഥികളും അധ്യാപകരും ഓഡിറ്റോറിയത്തിലായിരുന്നു

  • Share this:

    തിരുവനന്തപുരം കഠിനംകുളം ഗവ എൽ.പി സ്കൂളിൽ കയറിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഉച്ചയോടെയാണ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് മുള്ളൻ പന്നി ഓടി കയറിയത്. സ്കൂളിൽ പൊതുപരിപാടി നടന്നതിനാൽ വിദ്യാർത്ഥികളും അധ്യാപകരും ഓഡിറ്റോറിയത്തിലായിരുന്നു.

    Also Read- കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്തിന് മയക്കുവെടിയേറ്റു; വനപാലകരുടെ കരുതൽ തടങ്കലിൽ

    ഈ സമയം സ്കൂളിലെ ക്ലാസ് മുറിയിൽ കയറിയ മുള്ളൻ പന്നി, പിന്നീട് ശുചിമുറിയിൽ കയറുന്നത് കണ്ടതോടെ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എത്തി പൂട്ടിയിട്ടു. പാലോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയാണ് മുള്ളൻ പന്നിയെ പിടികൂടിയത്.

    Published by:Arun krishna
    First published: