ഇടുക്കി: ലോറിയിൽ കയറ്റുന്നതിനിടെ തടി ദേഹത്ത് വീണ് പരിക്കേറ്റ ചുമട്ടു തൊഴിലാളി മരിച്ചു. രാമക്കൽമേട് വെട്ടിക്കൽ ജയൻ (37) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇടുക്കി തൂക്കുപാലത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെ തെന്നി വീഴുകയായിരുന്നു.
Also read-തൃശ്ശൂരിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
ദേഹത്ത് തടി വീണു പരിക്കേറ്റ ജയനെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴി മരണമടയുകയായിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ സബിത മക്കൾ. അർജുൻ, ആദിത്യൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.