നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പിറവം വലിയ പള്ളിയിൽ സംഘർഷ സാധ്യത; പള്ളിയില്‍ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം

  പിറവം വലിയ പള്ളിയിൽ സംഘർഷ സാധ്യത; പള്ളിയില്‍ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം

  പുറത്തിറങ്ങണമെന്ന പൊലീസ് നിർദേശം യാക്കോബായ വിഭാഗം പാലിച്ചില്ല

  • News18
  • Last Updated :
  • Share this:
   കൊച്ചി: പിറവം പള്ളിയിൽ‌ സംഘർഷ സാധ്യത. പള്ളിയിൽനിന്നും പുറത്തിറങ്ങണമെന്ന പൊലീസ് നിർദ്ദേശം യാക്കോബായ വിഭാഗം പാലിച്ചില്ല. ഇതിനിടെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രവേശിക്കാനായി ഓർത്തഡോക്സ് വിഭാഗം വിശ്വാസികളും വൈദികരും അൽപസമയത്തിനകം പള്ളിയിലെത്തും. സ്ഥലത്ത് വൻ പൊലീസ് കാവൽ ഉണ്ട്.

   ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിൽ പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ പിറവം പള്ളിയിൽ പ്രവേശിക്കാൻ അനുമതി തേടി ഓർത്തഡോക്സ് വിഭാഗം ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തുനൽകി. സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രാർഥന നടത്താൻ സൗകര്യം നൽകണമെന്നാണ് കത്തിലെ ആവശ്യം.
   First published:
   )}