HOME » NEWS » Kerala » POSSIBILITY OF STRONG WINDS AT NIGHT ALERT FOR HIGH RANGE TRAVELLERS RV

Breaking: രാത്രി അതിശക്തമായ കാറ്റിന് സാധ്യത; ഹൈറേഞ്ച് യാത്രക്ക് നിയന്ത്രണം

ഹൈറേഞ്ച് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും

News18 Malayalam | news18-malayalam
Updated: October 30, 2019, 7:44 PM IST
Breaking: രാത്രി അതിശക്തമായ കാറ്റിന് സാധ്യത; ഹൈറേഞ്ച് യാത്രക്ക് നിയന്ത്രണം
പ്രതീകാത്മക ചിത്രം
  • Share this:
തൊടുപുഴ: ഇന്ന് രാത്രി അതിശക്തമായ കാറ്റിന് സാധ്യത. ഈ സാഹചര്യത്തിൽ രാത്രി എട്ടുമുതൽ രാവിലെ ആറുവരെ ഹൈറേഞ്ചിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് ദേവികുളം തഹസിൽദാര്‍ അറിയിച്ചു. ലക്ഷദ്വീപ് തീരത്തായി ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നതിനാൽ അടുത്ത രണ്ട് ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴക്കും സാധ്യത. ചുഴലിക്കാറ്റ് വീശാനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Also Read- ക്യാർന് പിന്നാലെ മഹാ വരുന്നു; ഒരാഴ്ചക്കിടെ അറബിക്കടലിൽ രണ്ടാമത്തെ ചുഴലിക്കാറ്റ്

ലക്ഷദ്വീപ് തീരത്തെ ന്യൂനമർദ്ദം കൂടുതൽ ശക്തമാകുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം. വരുന്ന മണിക്കൂറുകളിൽ അത് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാൻ സാധ്യതയുണ്ട്. ഒന്നാം തിയതി വൈകിട്ടോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും സംസ്ഥാന വ്യാപകമായി ഉണ്ടാകും. ഇന്ന് മണിക്കൂറിൽ അറുപത് കിലോമീറ്റര്‍ വേഗത്തിൽ വരെ കാറ്റു വീശും. ഒന്നാം തിയതി കാറ്റിന്‍റെ വേഗം മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്. പിന്നീട് 80 കിമീ മുതൽ 90 കിമീ വേഗതയിൽ വരെ കാറ്റ് വീശുമെന്നും കാലാവസ്ഥാ കേന്ദ്രം കണക്കു കൂട്ടുന്നുണ്ട്.

First published: October 30, 2019, 7:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories